Wednesday, July 2, 2025 5:25 am

കോവിഡ്​ വാക്​സിന്‍ സൗജന്യമാക്കിയതിന്​ പിന്നാലെ ചെലവ്​ ചുരുക്കാനുള്ള കര്‍ശന നിര്‍ദേശങ്ങളുമായി ധനകാര്യമന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോവിഡ്​ വാക്​സിന്‍ സൗജന്യമാക്കിയതിന്​ പിന്നാലെ ചെലവ്​ ചുരുക്കാനുള്ള കര്‍ശന നിര്‍ദേശങ്ങളുമായി ധനകാര്യമന്ത്രാലയം. വിവിധ മന്ത്രാലയങ്ങള്‍ക്കും ഡിപ്പാര്‍ട്ടുമെന്‍റുകള്‍ക്കും ഇതിനുള്ള നിര്‍ദേശം നല്‍കി. അത്യാവശ്യമല്ലാത്ത ചെലവുകള്‍ പരമാവധി ഒഴിവാക്കണമെന്ന്​ ധനകാര്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ വ്യക്​തമാക്കുന്നു.

പദ്ധതിയേതര ചെലവ്​ പൂര്‍ണമായും ഒഴിവാക്കണം. പദ്ധതി ചെലവില്‍ 20 ശതമാനത്തി​​ന്റെയെങ്കിലും കുറവ്​ വരുത്തണമെന്ന്​ ധനകാര്യമന്ത്രാലയം വ്യക്​തമാക്കുന്നു. ഓവര്‍ ടൈം അലവന്‍സ്​, വിദേശ-അഭ്യന്തര വിമാന യാത്ര, ഓഫീസ്​ ചെലവ്​, ഭരണനിര്‍വഹണ ചെലവ്​, പരസ്യം, ഗ്രാന്‍റുകള്‍, പബ്ലിസിറ്റി എന്നിവയിലെല്ലാം നിയന്ത്രണം വേണമെന്നാണ്​ ധനകാര്യമന്ത്രാലയത്തി​ന്റെ നിര്‍ദേശം.

കഴിഞ്ഞ ദിവസം വാക്​സിന്‍ നയത്തില്‍ മാറ്റം വരുത്തിയതിന്​ പിന്നാലെയാണ്​ ചെലവ്​ ചുരുക്കാന്‍ ആവശ്യ​പ്പെട്ട്​ വിവിധ മന്ത്രാലയങ്ങള്‍ക്കും ഡിപ്പാര്‍ട്ട്​മെന്‍റുകള്‍ക്കും ധനകാര്യമന്ത്രാലയം കത്ത്​ നല്‍കിയത്​. വാക്​സിന്‍ നല്‍കാനായി 35,000 കോടിയാണ്​ ബജറ്റില്‍ വകയിരുത്തിയത്​. എന്നാല്‍ ഇതിന്​ ഏ​കദേശം 50,000 കോടി ചെലവാകുമെന്നാണ്​ കണക്കാക്കുന്നത്​. ഇതിന്​ പുറമേ സൗജന്യ റേഷന്​ ഒരു ലക്ഷം കോടിയും വേണം. ദീപാവലി വരെ സൗജന്യ റേഷന്‍ നല്‍കുമെന്നാണ്​ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിർത്തി അടച്ചുപൂട്ടി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : ശനിയാഴ്ച പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ...

യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം

0
ടെൽഅവീവ്  : ഇസ്രയേലിൽ വീണ്ടും ആക്രമണം. യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ...

വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുന്നു

0
പത്തനംതിട്ട : പട്ടികവര്‍ഗ വികസന വകുപ്പിന്റെ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍...

പ്രവൃത്തികളുടെ ഉദ്ഘാടനം കെ. യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു

0
പത്തനംതിട്ട : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി...