മലപ്പുറം ഡിസിസി പ്രസിഡന്റ് ; അപ്രതീക്ഷിത പേരുകള്‍ ഉയരാന്‍ സാധ്യത

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കഴിഞ്ഞ ഒന്നര മാസത്തോളമായി ഒഴിഞ്ഞു കിടക്കുന്ന മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി ചരടുവലികള്‍ സജീവം. പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ് സ്ഥാനങ്ങളുടെ കാര്യത്തില്‍ സംഭവിച്ചതുപോലെ തന്നെ ഗ്രൂപ്പുകള്‍ പരിഗണനയില്‍ വന്നില്ലെങ്കില്‍ അപ്രതീക്ഷിത പേരുകള്‍ ഉയരാന്‍ സാധ്യത കൂടുതലാണ്. മിക്ക ജില്ലകളിലും മാറ്റം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഡിസിസി അധ്യക്ഷനില്ലാത്ത മലപ്പുറത്ത് കാര്യങ്ങള്‍ വേഗത്തിലാക്കിയേക്കുമെന്നാണ് പ്രതീക്ഷ

വി.വി പ്രകാശിന്റെ വിയോഗത്തോടെ മലപ്പുറം ഡിസിസിക്ക് നാഥനില്ലാതായിട്ട് ഒന്നര മാസത്തോളമായി. നാല് വൈസ് പ്രസിഡന്റുമാരുണ്ടായിട്ടും ആര്‍ക്കും ചുമതല നല്‍കിയിട്ടില്ലാത്തതിനാല്‍ പുതിയ പ്രസിഡന്റിനെ നിശ്ചയിക്കാനാണ് സാധ്യത. തലമുറ മാറ്റമെന്ന പുതിയ ആശയം ഇത്തവണ നടപ്പാക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ പ്രതീക്ഷ. മറ്റു മാനദണ്ഡങ്ങള്‍ക്കൊപ്പം പുതിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ തീരുമാനവും നിര്‍ണ്ണായകമാകും.

പരമ്പരാഗതമായി എ ഗ്രൂപ്പിന് അവകാശപ്പെട്ടതാണ് മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനം. അങ്ങനെയെങ്കില്‍ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് താത്ക്കാലിക അധ്യക്ഷനായിരുന്ന ആര്യടന്‍ ഷൗക്കത്തിന് മുന്‍തൂക്കം ലഭിക്കും. കെപിസിസി ജനറല്‍ സെക്രട്ടറി വിഎ കരീം, ഇ മുഹമ്മദ് കുഞ്ഞി, വിഎസ് ജോയ്, കെപിസിസി സെക്രട്ടറി കെ പി നൗഷാദ് അലി എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. ഗ്രൂപ്പ് സമവാക്യങ്ങള്‍ പരിഗണിക്കാതെയാണ് നിയമനമെങ്കില്‍ അപ്രതീക്ഷിതമുഖങ്ങള്‍ എത്തിയേക്കുമെന്നും സൂചനയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...