മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്ത് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. മസ്തിഷ്‌ക മരണ സ്ഥിരീകരണത്തിനുള്ള ബദല്‍ മാര്‍ഗങ്ങള്‍ പരിശോധിക്കാനാണ് സമിതി. മെഡിക്കല്‍ വിദഗ്ധ സമിതി രൂപീകരിക്കാന്‍ ഡല്‍ഹി എയിംസിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മലയാളി ഡോക്ടര്‍ എസ്.ഗണപതിയുടെ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. നിലവില്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ ഇപ്പോള്‍ നടത്തുന്ന ടെസ്റ്റ് വിശ്വാസ്യതയില്ലാത്തതാണ്. ചില കേസുകളില്‍ രോഗിയെ പരിശോധിക്കാതെയാണ് മസ്തിഷ്‌ക മരണം പ്രഖ്യാപിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.

വാദത്തിനിടെ യാതൊരു ശാരീരിക പരിശോധനയും കൂടാതെ രോഗിയുടെ മസ്തിഷ്‌ക മരണം പ്രഖ്യാപിച്ച ഒരു ഡോക്ടറുടെ കേസ് ഡോ. ഗണപതി പരാമര്‍ശിച്ചു. അവയവങ്ങള്‍ ദാനം ചെയ്യാന്‍ ധാരണയായാല്‍, കുടുംബത്തിന് വലിയ ബില്ലില്ലാതെ തന്നെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് ആശുപത്രികള്‍ വാഗ്ദാനം ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി. രോഗിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി പ്രഖ്യാപിക്കുമ്പോഴും അവയവദാനത്തിന്റെ കാര്യം പരിഗണിക്കുമ്പോഴും പരിശോധിക്കാവുന്ന വിവരങ്ങള്‍ ഉണ്ടായിരിക്കണമെന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃ പദവി : സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

0
തിരുവനന്തപുരം: തിങ്കളാഴ്ച എൽഡിഎഫ് യോ​ഗം ചേരാനിരിക്കെ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം...

തെളിവെടുപ്പ് പൂർത്തിയായി ; അര്‍ജുന്‍ ആയങ്കിയെ ഇന്ന്‌ വീണ്ടും കോടതിയില്‍ ഹാജരാക്കും

0
കണ്ണൂര്‍: സൈബർ പോലീസിന്‍റെ കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും....

സ്ത്രീകളുടെ സൗജന്യ യാത്ര അട്ടിമറിക്കാൻ ശ്രമം ; വെള്ളറട കെഎസ്ആർടിസിയിലെ സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ...

0
തിരുവനന്തപുരം: സർക്കാരിന്‍റെ ജനകീയ പദ്ധതിയായ 'പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര' അട്ടിമറിക്കാൻ...

പ്രിയദർശിനി ബസ് : പുരുഷന്മാർക്ക് സീറോ ടിക്കറ്റ് നൽകിയ കണ്ടക്ടർ പിടിയിൽ

0
ആലുവ : കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽ യാത്ര ചെയ്ത 5 പുരുഷന്മാർക്കു...