കോഴിക്കോട് : കൊവിഡ് പരിശോധനാഫലം വേഗത്തിലറിയാന്‍ കേരളത്തില്‍ എക്‌സ്‌പേര്‍ട്ട് സാര്‍സ് കൊവിഡ് ടെസ്റ്റ് ആരംഭിച്ചു. എക്‌സ്‌പേര്‍ട്ട് സാര്‍സ് കൊവിഡ് ടെസ്റ്റിലൂടെ നാല്‍പ്പത്തിയഞ്ച് മിനിറ്റില്‍ ഫലം അറിയാന്‍ സാധിക്കും. അടിയന്തര ഘട്ടത്തില്‍ മാത്രമായിരിക്കും എക്‌സ്‌പേര്‍ട്ട് സാര്‍സ് കൊവിഡ് ടെസ്റ്റ് നടത്തുക.
നിലവില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മെഡിക്കല്‍ കോളേജുകളില്‍ മാത്രമാണ് ഈ സൗകര്യം ലഭിക്കുക. ചിപ്പ് അടിസ്ഥാനത്തില്‍ ഉള്ള പരിശോധനയില്‍ വളരെ വേഗത്തില്‍ ഫലമറിയാന്‍ പറ്റുമെന്നതാണ് ഈ ടെസ്റ്റിന്റെ പ്രത്യേകത. ഒരേസമയത്ത് നാല് സാമ്പിളുകള്‍ പരിശോധിക്കാന്‍ സാധിക്കും.