കൊച്ചിയിൽ ഇന്നലെ പെയ്തത് ആസിഡ് മഴയെന്ന് വിദഗ്ധരുടെ റിപ്പോർട്ട് ; മഴവെള്ളം പതഞ്ഞ് പൊങ്ങി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ബ്രഹ്മപുരം മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചതിന് ശേഷമുള്ള ആദ്യ മഴ ആയിരുന്നു ഇന്നലെ ഉണ്ടായത്. ഈ മഴ സൂക്ഷിക്കണമെന്ന് ജനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, കൊച്ചിയിൽ ഇന്നലെ പെയ്തത് ആസിഡ് മഴയാണെന്നാണ് വിദഗ്ധർ പറയുന്നത്. തുടക്കത്തിൽ പെയ്ത മഴത്തുള്ളികളിൽ സൽഫ്യൂരിക് ആസിഡിന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തിയെന്ന് ശാസ്ത്രനിരീക്ഷകൻ രാജഗോപാൽ കമ്മത്ത് പറഞ്ഞു. പലയിടത്തും മഴവെള്ളം പതഞ്ഞ രീതിയിൽ കാണപ്പെട്ടതായും റിപ്പോർട്ടുണ്ട്. എന്നാൽ, ആസിഡ് മഴ പെയ്തുവെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു.

ശേഖരിച്ച മഴത്തുള്ളികളുടെ വിശദമായ പരിശോധന നടത്തിയ ശേഷമാകും ഇക്കാര്യം സ്ഥിരീകരിക്കുക. ബ്രഹ്‌മപുരം തീപിടുത്തത്തിനു ശേഷമുള്ള ആദ്യ മഴ സൂക്ഷിക്കണം എന്ന മുന്നറിയിപ്പ് നേരത്തെ മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയിരുന്നു. കൊച്ചിയിലെ വായുവിന്റെ ഗുണനിലവാരസൂചിക ഏറ്റവും മോശം നിലയിൽ എത്തിയിരുന്നു. കൂടാതെ രാസബാഷ്പ മാലിന്യമായ പിഎം 2.5 ന്റെ തോതും വലിയ തോതിൽ വർദ്ധിച്ചിരുന്നു. ഈ സാഹചര്യത്തിൽ ആസിഡ് മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...