‘ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകും’ എന്ന് വിശദീകരണം : ഉത്തരവ് മരവിപ്പിച്ച് വാട്ടർ അതോറിറ്റി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വെള്ളക്കരം അടക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് മരവിപ്പിച്ച് കേരള വാട്ടർ അതോറിറ്റി. 500 രൂപയ്ക്ക് മുകളിൽ ഉള്ള ബിൽ ഓൺലൈനായി മാത്രമേ അടക്കാൻ കഴിയൂ എന്ന ഉത്തരവാണ് കേരള വാട്ടർ അതോറിറ്റി മരവിപ്പിച്ചത്. ഇനി മുതൽ ഉപഭോക്താക്കൾക്ക് ഓൺലൈനായി ക്യാഷ് കൗണ്ടർ വഴിയും ബില്ലടക്കാനാവും. തത്‌സ്ഥിതി തുടരുന്നുവെന്നാണ് പുതിയ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. 500 രൂപയ്ക്ക് മുകളിൽ ഉള്ള ബില്ലുകൾ കൗണ്ടറിൽ സ്വീകരിക്കില്ലെന്ന മുൻ ഉത്തരവ് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകും എന്നതിനാലാണ് ഇതുമായി ബന്ധപ്പെട്ട മുൻ ഉത്തരവ് മരവിപ്പിക്കുന്നതെന്ന് വാട്ടർ അതോറിറ്റി വിശദീകരിക്കുന്നു.

പുതിയ വെള്ളക്കരം: വർധന ഇങ്ങനെ
പുതിയ വെള്ളക്കരം സംബന്ധിച്ച വിജ്ഞാപനം അതിനിടെ പുറത്തിറങ്ങി. മാസം 5000 ലിറ്റ‌‌ർ വരെ ഉപയോഗിക്കുന്നവർക്ക് പഴയ നിരക്ക് പ്രകാരം 22.05 രൂപയായിരുന്നു ബില്ല്. പുതിയ നിരക്ക് പ്രകാരം 72.05 രൂപയാവും. 50 രൂപയുടെ വ‌‌ർധനവാണ് ഉണ്ടാവുക. രണ്ട് മാസം കൂടുമ്പോൾ വരുന്ന ബില്ലിൽ 100 രൂപ കൂടും.
മാസം 10,000 ലിറ്റ‌‌ർ ഉപയോഗിക്കുന്നവർക്ക് പഴയ നിരക്ക് 44.1 രൂപയായിരുന്നു. പുതിയത് 144.1 രൂപയാണ്. 100 രൂപയുടെ വ‌‌ർധനവുണ്ടാകും. രണ്ട് മാസം കൂടുമ്പോൾ വരുന്ന ബില്ലിൽ 200 രൂപ കൂടും.
മാസം 15,000 ലിറ്റ‌‌ർ ഉപയോഗിക്കുന്നവർക്ക് പഴയ നിരക്ക് 71.65 രൂപയായിരുന്നു. ഇപ്പോൾ 221.65 രൂപയാവും. 150 രൂപയുടെ വ‌‌ർധനവുണ്ടാകും. രണ്ട് മാസം കൂടുമ്പോൾ വരുന്ന ബില്ലിൽ 300 രൂപ കൂടും.
മാസം 20,000 ലിറ്റ‌ർ‌ ഉപയോഗിക്കുന്നവർക്ക് പഴയ നിരക്ക് 132.4 രൂപയാണ്. പുതിയ നിരക്ക് 332.4 രൂപയാവും. 200 രൂപയുടെ വ‌‌‌‌ർധന മാസവും രണ്ട് മാസം കൂടുമ്പോൾ വരുന്ന ബില്ലിൽ 400 രൂപയുടെ വർധനയുമുണ്ടാകും.
മാസം 25,000 ലിറ്റ‌‌‌ർ ഉപയോഗിക്കുന്നവർക്ക് പഴയ നിരക്ക് 193 രൂപയായിരിക്കും. പുതിയ നിരക്ക് 443 രൂപയാവും. 250 രൂപയുടെ വ‌‌‌‌ർധനവുണ്ടാകും. രണ്ട് മാസം കൂടുമ്പോൾ വരുന്ന ബില്ലിൽ 500 രൂപ കൂടും.
മാസം 30,000 ലിറ്റ‌ർ വരെ ഉപയോഗിക്കുന്നവർക്ക് പഴയ നിരക്ക് പ്രകാരം 396.9 രൂപയാണ് ബില്ല്. പുതിയ നിരക്കിൽ ഇത് 696.9 രൂപയാവും. 300 രൂപയുടെ വർധനയുണ്ടാകും. രണ്ട് മാസം കൂടുമ്പോൾ വരുന്ന ബില്ലിൽ 600 രൂപ കൂടും.
മാസം 40,000 ലിറ്റ‌ർ ഉപയോഗിക്കുന്നവർക്ക് പഴയ നിരക്ക് 529.2 രൂപയാണ്. പുതിയ നിരക്ക് 929.2 രൂപയാണ്. 400 രൂപയുടെ വർധന മാസം തോറുമുണ്ടാകും. രണ്ട് മാസം കൂടുമ്പോൾ വരുന്ന ബില്ലിൽ 800 രൂപ കൂടും.
മാസം 50,000 ലിറ്റ‌ർ ഉപയോഗിക്കുന്നവർക്ക് പഴയ നിരക്ക് 772 രൂപയാണ്. പുതിയ നിരക്ക് 1,272 രൂപയാണ്. 500 രൂപയുടെ വ‌‌ർധനവുണ്ടാകും. രണ്ട് മാസം കൂടുമ്പോൾ വരുന്ന ബില്ലിൽ 1000 രൂപ കൂടും. തുടർന്നുള്ള ഉപയോഗത്തിന്
മാസം 50000 ലിറ്ററിൽ അധികം ഉപയോഗിക്കുന്നവർക്ക് 1272 രൂപയാണ് പുതിയ സ്ലാബിലെ അടിസ്ഥാന നിരക്ക്. തുടർന്നുള്ള ഓരോ 1000 ലിറ്ററിനും 54.10 രൂപ നിരക്കിൽ നൽകണം.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...