ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. തിരുത്തങ്കൽ സ്വദേശി എം. ബാലഗുരുസ്വാമി (50) ആണ് മരിച്ചത്. പരിക്കേറ്റവരെ ശിവകാശിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇന്ന് രാവിലെയായിരുന്നു പടക്ക നിർമാണശാലയിൽ അപകടമുണ്ടായത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിരുദുനഗറിലുണ്ടായ രണ്ടാമത്തെ സ്ഫോടനമാണിത്. കഴിഞ്ഞ ദിവസം വിരുദുനഗറിലെ പടക്കനിർമാണശാലയിലുണ്ടായിരുന്ന സ്ഫോടനത്തിൽ ആറ് പേർ മരിച്ചിരുന്നു.
തമിഴ്നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം ; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ അപകടം
RECENT NEWS
Advertisment