കൊടിയത്തൂരില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കൊടിയത്തൂരില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മൂന്ന് ദിവസം മുന്‍പ് നിയമിച്ച മണ്ഡലം പ്രസിഡന്റിനെ സ്ഥാനത്തുനിന്ന് മാറ്റി. ഹരിദാസ് പരപ്പിലിനെയാണ് പ്രസിഡന്റെ സ്ഥാനത്ത് നിന്ന് മാറ്റിയത്. നിയമനത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടായതിന് പിന്നാലെയാണ് മാറ്റിയതെന്നാണ് വിശദീകരണം. ഡിസിസി അംഗം എം ടി അഷറഫിന് മണ്ഡലം പ്രസിഡന്റായി താല്‍കാലിക ചുമതല നല്‍കി. ഫെബ്രുവരി ഒന്‍പതിനായിരുന്നു കൊടിയത്തൂര്‍ മണ്ഡലം പ്രസിന്റായി ഹരിദാസ് പരപ്പിലിനെ തെരഞ്ഞെടുത്തത്. പിന്നാലെ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 13-ാം തിയതി സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു. മണ്ഡലത്തില്‍ നിന്നുള്ള നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഹരിദാസിനെ മാറ്റിയത് എന്നായിരുന്നു നേതൃത്വത്തിന്റെ വിശദീകരണം.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹൈക്കോടതി ജഡ്ജിക്കും ഡ്രൈവർക്കും നേരെ അസഭ്യവർഷം ; പച്ചാളം സ്വദേശി അറസ്റ്റിൽ

0
കൊച്ചി : ഹൈക്കോടതി ജഡ്ജിയെ അസഭ്യം വിളിച്ച യുവാവ് അറസ്റ്റിൽ. പച്ചാളം...

ജമ്മുകശ്മീരിൽ പൊലീസുകാരൻ വെടിയേറ്റുമരിച്ചു ; തീവ്രവാദി ആക്രമണമെന്ന് സൂചന

0
ശ്രീനഗർ : ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ പോലീസുകാരൻ വെടിയേറ്റ് മരിച്ചു. തീവ്രവാദിയാക്രമണം...

കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു

0
തിരുവനന്തപുരം: 2020ൽ പ്രവർത്തനം ആരംഭിച്ച കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക്...

ബിജെപിക്ക് എതിരെ ഗുരുതര ആരോപണവുമായി തൃശ്ശൂർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറി പി അക്ഷയ്

0
തൃശ്ശൂർ: ബിജെപിക്ക് എതിരെ ഗുരുതര ആരോപണവുമായി തൃശ്ശൂർ ജില്ലാ മുൻ ഓഫീസ്...