പാകിസ്താനിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് പുറത്ത് സ്ഫോടനം ; ബോംബ് സ്ക്വാഡ് പരിശോധന നടത്തി

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ്: പാകിസ്താനിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് പുറത്ത് സ്ഫോടനം നടന്നതായി റിപ്പോർട്ടുകൾ. സംഭവത്തിൽ ആളപായമില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കമ്മീഷൻ ഓഫീസിന് സമീപത്തായി ഒരു ബാഗിനുള്ളിലാണ് സ്ഫോടക വസ്തുക്കൾ വച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രിയോട് കൂടിയാണ് അപകടം നടന്നത്. സ്ഫോടനത്തെ തുടർന്ന് ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധനയും നടത്തി. ഏകദേശം 400 ഗ്രാം സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച നാടൻ ബോംബാണ് സ്‌ഫോടനത്തിന് കാരണമായതെന്ന് ബോംബ് ഡിസ്‌പോസൽ സ്ക്വാഡ് പറഞ്ഞു.

ഫെബ്രുവരി 8-നാണ് പാകിസ്താനിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് പുറത്ത് സ്‌ഫോടനം നടന്നത് ആശങ്കയ്‌ക്ക് ഇടയാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാജ്യത്തെ വിവിധ ഇടങ്ങളിൽ അക്രമങ്ങൾ വർദ്ധിക്കുകയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിരുന്നു. സുരക്ഷ പൂർണമായി ഒരുക്കി തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടിനി ടോമിനെതിരായ കേസിൽ രഹസ്യമൊഴി നൽകി അൻസിബ

0
കൊച്ചി: നടൻ ടിനി ടോമിനെതിരായ വർഗീയ അധിക്ഷേപ പരാതിയിൽ നിയമനടപടികൾ...

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....

ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് പാല്‍ ഗുണനിലവാരം മനസിലാക്കാം

0
പത്തനംതിട്ട : ക്ഷീരവികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഓണക്കാലത്ത്...