ഗ്യാൻവാപി നിലവറയിൽ പൂജ തുടരും ; അതീവ ജാഗ്രതയിൽ പോലീസ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ നിലവറയിൽ പൂജ നടത്താൻ വാരാണസി ജില്ലാക്കോടതി നൽകിയ അനുമതിക്ക് അലഹബാദ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേയില്ലെന്ന് അറിയിച്ചു. മസ്ജിദ് കമ്മിറ്റിയുടെ സ്റ്റേ ആവശ്യത്തിൽ ഇടപെടാൻ ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ ഇന്നലെ തയ്യാറായില്ല. ഇതോടെ വിഷയം വീണ്ടും പരിഗണിക്കുന്ന 6 വരെയെങ്കിലും പൂജ തുടരുമെന്ന് ഉറപ്പായി. തർക്കത്തിൽ ജനുവരി 17ന് വാരാണസി ജില്ലാ മജിസ്ട്രേട്ടിനെ റിസീവറായി നിയമിച്ച് ജില്ലാക്കോടതി ഉത്തരവിട്ടിരുന്നു. നിലവറ സുരക്ഷിതമാക്കാൻ റിസീവർക്ക്നിർദ്ദേശവും നൽകി.

അതിനെ ഹർജിയിൽ ചോദ്യം ചെയ്‌തിട്ടില്ല. റിസീവറെ നിയോഗിച്ചതിന്റെ തുടർച്ചയായാണ് നിലവറ ഏറ്റെടുത്ത് പൂജയ്ക്ക് വിട്ടുകൊടുത്തത്. റിസീവർ നിയമനം ചോദ്യം ചെയ്യാത്ത ഹർജിയിൽ വാദം കേൾക്കാനാവില്ലെന്ന് കോടതി പറയുന്നു. ആറിന് വീണ്ടും പരിഗണിക്കും മുമ്പ് ഹർജി ഭേദഗതി ചെയ്ത് സമർപ്പിക്കാൻ മസ്ജിദ് കമ്മിറ്റിക്ക് നിർദ്ദേശവും നൽകുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ പൊട്ടിത്തെറിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ പമ്പിൽ വെച്ച് സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ...

ബെവ്കോ ജീവനക്കാർക്ക് ഓണസമ്മാനം; ഇത്തവണയും ബോണസ് ഒരു ലക്ഷത്തിന് മുകളിൽ

0
തിരുവനന്തപുരം: ഓണക്കാലത്ത് ബെവ്കോ ജീവനക്കാർക്ക് സന്തോഷവാർത്ത. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്കുള്ള...