ശിവസേനാ നേതാവിനെ പോലീസ് സ്റ്റേഷനിൽ വച്ച് വെടിവച്ച് ബിജെപി എംഎൽഎ

For full experience, Download our mobile application:
Get it on Google Play

മുംബൈ : ശിവസേനാ നേതാവിനെ പോലീസ് സ്റ്റേഷനിൽ വച്ച് വെടിവച്ച് ബിജെപി എംഎൽഎ. ശിവസേനാ നേതാവായ മഹേഷ് ഗെയ്ക്ക്വാദിനാണ് പോലീസ് സ്റ്റേഷനിൽ വച്ച് വെടിയേറ്റത്. ബിജെപി എംഎൽഎയായ ഗണ്പത് ഗെയ്ക്ക്വാദാണ് വെടിയുതിർത്തത്. ഹിൽ ലൈൻ പോലീസ് സ്റ്റേഷനിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ ക്യാബിനിൽ വച്ചായിരുന്നു വെടിവയ്പ് നടന്നത്. ദീർഘകാലമായി നിലനിന്നിരുന്ന വസ്തു തർക്കത്തിന്റെ തുടർച്ചയാണ് വെടിവയ്പിൽ കലാശിച്ചത്. പോലീസ് സ്റ്റേഷനിൽ എത്തിയ ഇരു വിഭാഗങ്ങളും തമ്മിൽ വാക്ക് തർക്കമുണ്ടായി. ഇതിനിനെ ഗണ്പത് ഗെയ്ക്ക്വാദ് നാല് റൌണ്ട് വെടി മഹേഷ് ഗെയ്ക്ക്വാദിന് നേരെ വയ്ക്കുകയായിരുന്നു. ശിവ സേനാ എംഎൽഎയായ രാഹുൽ പാട്ടീലിനും വെടിവയ്പിൽ പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റ ശിവസേനാ നേതാക്കൾക്ക് താനെയിലെ ജൂപ്പിറ്റർ ആശുപത്രിയിൽ ചികിത്സ പുരോഗമിക്കുകയാണ്. വെടിവയ്ക്കാനുപയോഗിച്ച തോക്ക് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഗണ്പത് ഗെയ്ക്ക്വാദിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് . പരിക്കേറ്റ മഹേഷ് ഗെയ്ക്ക്വാദിനെ ആദ്യം മിരാ ആശുപത്രിയിലും പിന്നീട് ആരോഗ്യനില മോശമായതിന് പിന്നാലെയാണ് ജൂപ്പിറ്റർ ആശുപത്രിയിലേക്കും മാറ്റിയത്. അഞ്ച് വെടിയുണ്ടകളാണ് ശിവസേനാ നേതാവിന്റെ ശരീരത്തിൽ നിന്ന് ലഭിച്ചത്. മഹാരാഷ്ട്രയിൽ കാട്ട് നീതിയാണ് നടക്കുന്നതെന്നാണ് ശിവസേനാ വക്താവ് ആനന്ദ് ദുബൈ ആരോപിച്ചു. കല്യാണ്‍ ഈസ്റ്റ് നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ഗണ്പത് ഗെയ്ക്ക്വാദ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷം ഒഴിവാക്കി പ്രളയബാധിതർക്ക് ആശ്വാസമേകി റാന്നി പാലച്ചുവട് എസ്.എൻ.റ്റി യു.പി.സ്കൂൾ

0
റാന്നി : ആഘോഷങ്ങളെക്കാൾ വലുതാണ് സഹജീവികളോടുള്ള കരുതല്‍ എന്ന് തെളിയിച്ചിരിക്കുകയാണ് റാന്നി...

അടൂരില്‍ തെരുവ് നായ ആക്രമണം : ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്ക്

0
അടൂര്‍ : അടൂര്‍ കരുവാറ്റ ജംഗ്ഷനില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ...

വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ ചെയ്തു

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ...

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....