റാന്നി : ശബരിമലയിൽ എത്തിയ തിരുവാഭരണം അടങ്ങിയ പേടകങ്ങൾ തിരികെ ഇരുപത്തിഒന്നാം തീയതി വെളുപ്പിന് നാലുമണിക്ക് തിരികെ പോകുന്ന പാലത്തിന്റെ അടിവശത്തായി തുണിനോട് ചേർന്ന് സ്പോടക വസ്തുക്കൾ കണ്ടെത്തി. ഗുരുതരമായ ഒരു വിഷയമായിട്ടാണ് തിരുവാഭരണ പാത സംരക്ഷണ സമിതി. ആശങ്കയോടെയാണ് ഇതിനെ കാണുന്നതത്തെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ പ്രസിഡന്റ് പി.ജി ശശികുമാര വർമ്മയും, ജനറൽ സെക്രട്ടറി പ്രസാദ് കുഴികാലയും പറഞ്ഞു. പേങ്ങാട്ടു കടവിൽ സന്ദർശനം നടത്തി പോലീസുമായി വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇതിന്റെ പിന്നിലുള്ള ലക്ഷ്യം എന്താണ് എന്നത് കണ്ടെത്തുകയും അട്ടിമറി ലക്ഷ്യം പിന്നിലുണ്ടോ എന്ന് കണ്ടെത്തേണ്ടതുമുണ്ട്. മറ്റുവിഷയങ്ങളിലേക്ക് പോകാതെ പോലീസ് മാതൃകപരമായി നടപടി സ്വീകരിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. ബോബ് ഡിക്വാടും പരിശോധന നടത്തി. പോലീസ് മഹസർ തയ്യാറാക്കി സ്പോടക വസ്തുക്കൾ നീക്കം ചെയ്തു. പോലീസ് സൂപ്രണ്ട് ഉൾപ്പെടെ സ്ഥലം സന്ദർശിച്ചിരുന്നു.
തിരുവാഭരണം തിരികെ വരുന്ന പേങ്ങാട്ടു കടവ് പാലത്തിന്റെ അടിയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി
RECENT NEWS
Advertisment