വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാർക്കെതിരെ പീഡന കേസ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാർക്കെതിരെ ബലാത്സംഗ കേസ്. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. വിവാഹ വാഗ്‌ദാനം നൽകി കൊച്ചിയിലെ 2 ഹോട്ടലുകളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് എഫ് ഐ ആർ റിപ്പോർട്ട്. ആലുവയിലെ ഫ്ലാറ്റിൽ എത്തിച്ച് പീഡിപ്പിച്ചതായാണ് എഫ്‌ഐആർ റിപ്പോർട്ട്. ഒളിവിലായ ശ്രീകാന്ത് വെട്ടിയാർക്കെതിരെ തെരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

യൂട്യൂബ് വ്ളോ​ഗിങ്ങിലൂടെയും ട്രോൾ വീഡിയോകളിലൂടെയും പ്രശസ്തനായ ശ്രീകാന്ത് വെട്ടിയാറിനെതിരെ ലൈം​ഗിക ആരോപണം ഉയർന്നിട്ട് അധികമായില്ല. വിമൻ എ​ഗെൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫെയ്സ്ബുക് പേജിലൂടെയാണ് ശ്രീകാന്തിനെതിരെ യുവതി ബലാത്സം​ഗ ആരോപണം ആദ്യം ഉന്നയിച്ചിരുന്നത്. എന്നാൽ ഇന്നലെ വീണ്ടും അതേ പേജിലൂടെ മറ്റൊരാൾ കൂടി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണവുമായി എത്തിയിരിരുന്നു.

ശ്രീകാന്ത് വെട്ടിയാർ പ്രണയം നടിച്ച് പല ആവശ്യങ്ങൾക്കായി ഉപയോ​ഗിച്ചവരിൽ ഒരാൾ എന്നു പറഞ്ഞാണ് നീണ്ട കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. വീട്ടിലെ പ്രാരാബ്ധങ്ങൾ പറഞ്ഞും അമ്മയ്ക്ക് ‘ഭ്രാന്ത് ‘(അയാൾ ഉപയോഗിച്ച വാക്ക് ) ആണെന്നു പറഞ്ഞുമൊക്കെയാണ് ശ്രീകാന്ത് വെട്ടിയാർ സിമ്പതി നേടാൻ തുടങ്ങിയതെന്ന് കുറിപ്പിൽ പറയുന്നു. സാമ്പത്തിക ചൂഷണത്തിനു പുറമെ മാനസിക വൈകാരിക ഉപദ്രവങ്ങൾ നേരിട്ടെന്നും ആരോപിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....