കോഴിക്കോട് : കല്ലായിയില്‍ റെയില്‍ പാളത്തില്‍ സ്‌ഫോടകവസ്തു കണ്ടെത്തി. കല്ലായി സിമന്റ് യാര്‍ഡിലേക്കുള്ള പാളത്തിലാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. ഐസ്‌ക്രീം ബോളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്‌ഫോടകവസ്തു കണ്ടെടുത്തത്.
സമീപത്തെ വീട്ടില്‍ വിവാഹത്തിനായി കൊണ്ടുവന്ന കരിമരുന്നാണ് റെയില്‍വേ പാളത്തില്‍ കണ്ടെത്തിയതെന്ന് പിന്നീട് വ്യക്തമായി. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. പോലീസും റെയില്‍വേ സുരക്ഷാ സേനയും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.