5600 കോടിയുടെ പാക്കേജ്‌ ; കോവിഡ് രണ്ടാംതരംഗത്തിന്റെ പ്രത്യാഘാതം അനുഭവിക്കുന്നവര്‍ക്കായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് രണ്ടാംതരംഗത്തിന്റെ പ്രത്യാഘാതം അനുഭവിക്കുന്ന ചെറുകിട വ്യാപാരികള്‍, വ്യവസായികള്‍, കൃഷിക്കാര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍. 5600 കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്.

വ്യാപാരികളുടെ രണ്ടുലക്ഷമോ അതില്‍ താഴെയോ ഉള്ള വായ്പളുടെ പലിശയുടെ നാല് ശതമാനം വരെ ആറു മാസത്തേക്ക് സര്‍ക്കാര്‍ അടയ്ക്കും. സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പകള്‍ക്ക് ഇളവ് നല്‍കും. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്നും വായ്പ എടുത്തവര്‍ക്ക് അടുത്ത ജൂലായ് വരെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. കെ.എഫ്.സി വായ്പയുടെ പലിശ 9.5 നിന്ന് എട്ടും ഉയര്‍ന്ന പലിശ 12 ല്‍ നിന്ന് 10.5 ശതമാനമായും കുറച്ചു.

ഇതിനൊപ്പം കോവിഡ് പ്രതിരോധ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 90 ശതമാനംവരെ വായ്പ നല്‍കുന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വാടകയ്ക്ക് നല്‍കിയ മുറികളുടെ വാടക ജൂലായ് മുതല്‍ ഡിസംബര്‍ 31 വരെ ഒഴിവാക്കി. ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ കെട്ടിട നികുതി ഡിസംബര്‍ വരെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...

അപ്പർ കുട്ടനാട് മേഖലയിലെ ക്യാമ്പുകളിൽ വെള്ളം കയറുന്നു ; ആളുകളെ തിരുവല്ലയിലേക്ക് മാറ്റും

0
പത്തനംതിട്ട: ചാത്തങ്കരി ഉൾപ്പെടെ അപ്പർ കുട്ടനാട് മേഖലയിലെ ക്യാമ്പുകളിൽ വെള്ളം കയറുന്നു....

വ്യോമസേന എഴുത്തുപരീക്ഷയിൽ ആൾമാറാട്ട ശ്രമം ; നാലുപേർ അറസ്റ്റിൽ

0
ചെന്നൈ : ആവഡിയിലെ വ്യോമസേനാകേന്ദ്രത്തിൽ നടന്ന എഴുത്തുപരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഹരിയാണ...