കൂട്ടപ്പരാതി ; സ്ത്രീകളെ വീട്ടിൽ കയറി അപമാനിക്കൽ പതിവാക്കിയ പ്രതിയെ പിടികൂടി പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം കുളപ്പടയിൽ സ്ത്രീകളെ വീട്ടിൽ കയറി അപമാനിക്കുന്നത് പതിവാക്കിയ യുവാവിനെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു. ഉഴമലയ്ക്കൽ വില്ലേജിൽ കുളപ്പട ആശാരിക്കോണം റോഡരികത്ത് വീട്ടിൽ സുനിൽ കുമാറിന്റെ മകൻ കള്ളൻ ജ്യോതി എന്നു വിളിക്കുന്ന സുബീഷ് ആണ് പിടിയിലായത്.

രാത്രി കാലങ്ങളിൽ സ്ത്രീകൾ ഉള്ള വീടുകളിൽ കടന്നു കയറി അവരെ ഉപദ്രവിക്കുകയും കുളിക്കുന്ന സമയം എത്തിനോക്കുകയും വിഡിയോ എടുക്കുകയും മറ്റും തുടർന്നു വരികയായിരുന്നു ഇയാൾ. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന ഇയാൾ കുളപ്പട ശ്രീധർമ്മ ക്ഷേത്രത്തിൽ വരുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നത് പതിവായിരുന്നു എന്ന് ശ്രീധർമ്മ ശാസ്താ ക്ഷേത്ര ഭാരവാഹികൾ ആര്യനാട് പോലീസിൽ നല്‍കിയ  പരാതിയില്‍ പറയുന്നു.

കുളപ്പട റസിഡൻസ് അസ്സോസ്സിയേഷൻ നിരവധി സ്ത്രീകൾ ഒപ്പിട്ട പരാധി പോലീസ്സിന് നൽകിയിരുന്നു. കഞ്ചാവ് ഉപയോഗിക്കുന്നത് വിലക്കിയതിലുള്ള വിരോധം കൊണ്ട് ഗൃഹസ്ഥനെയും മകളേയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഇയാളെ പോലീസ് അന്വേഷിച്ചുവരികയായിരുന്നു.

ആര്യനാട് എസ്.എച്ച്.ഒ എൻ.ആർ ജോസ്സും എസ്.ഐ ശ്രീലാൽ ചന്ദ്രശേഖരനും മറ്റ് പോലീസുകാരും ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് നിരവധി സ്ത്രീകളാണ് ഇയാൾക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. ഇയാളുടെ അറസ്റ്റോടെ ഈ പ്രദേശത്ത് സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങൾ കുറയും എന്ന് പ്രതീക്ഷ പ്രദേശവാസികൾ പങ്കുവെച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...