ഋഷി സുനകിനെ സന്ദർശിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

For full experience, Download our mobile application:
Get it on Google Play

ലണ്ടൻ : യുകെ പ്രധാനമന്ത്രി ഋഷി സുനകിനെയും ഭാര്യ അക്ഷത മൂർത്തിയെയും സന്ദർശിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ദീപാവലി ദിനത്തിൽ 10 ഡൗണിംഗ് സ്ട്രീറ്റിലെത്തിയ എസ് ജയശങ്കർ യുകെ പ്രധാനമന്ത്രിക്ക് ഇന്ത്യൻ താരം വിരാട് കോഹ്‌ലി ഒപ്പിട്ട ക്രിക്കറ്റ് ബാറ്റും ഗണേശ പ്രതിമയും സമ്മാനിക്കുകയും ചെയ്തു. ഒപ്പം ഇരുവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപാവലി ആശംസകളും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ജയശങ്കർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. അടുത്ത കാലങ്ങളിലായി ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ ഇരുരാജ്യങ്ങളും സജീവമായ ശ്രമങ്ങളിലാണെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് എസ് ജയശങ്കർ നാല് ദിവസത്തെ സന്ദർശനത്തിനായി യുകെയിലെത്തിയത്. അടുത്ത ദിവസങ്ങളിലായി യുകെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി ഉള്‍പ്പടെ നിരവധി പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്. നവംബർ 15നാണ് അദ്ദേഹം സന്ദർശനം അവസാനിപ്പിക്കുന്നത്. ഇന്ത്യയും യുകെയും തമ്മിൽ ഒരു സ്വതന്ത്ര വ്യാപാര ഉടമ്പടി(എഫ്ടിഎ)യെക്കുറിച്ചുള്ള ചർച്ച സജീവമാണ്. 2022ലാണ് ഇതിന്റെ പ്രാരംഭ ചർച്ചകൾ ആരംഭിച്ചത്. ഈ വർഷം ഓഗസ്റ്റ് 8 മുതൽ 31 വരെ ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നു. നവംബർ ആദ്യവാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുകെ പ്രധാനമന്ത്രി ഋഷി സുനകും സ്വതന്ത്ര വ്യാപാര കരാറിന്റെ പുരോഗതിയെക്കുറിച്ച് ചർച്ച ചെയ്തിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അമ്പലപ്പുഴയിൽ സുധാകരനും സിപിഎമ്മും തമ്മിൽ തർക്കം രൂക്ഷം

0
ആലപ്പുഴ : അമ്പലപ്പുഴയിൽ സിപിഎമ്മും ജി സുധാകരൻ എംഎൽഎയും തമ്മിൽ തർക്കം...

ജമ്മുകശ്മീരിൽ കനത്ത മഴ ; ഒരു മണിക്കൂറിനിടെ ഇരട്ട മേഘവിസ്‌ഫോടനം

0
ശ്രീനഗർ : ജമ്മുകശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ ഒരു മണിക്കൂറിനിടെ ഇരട്ട മേഘവിസ്‌ഫോടനം....

മുഖ്യമന്ത്രി വിഡി സതീശനെതിരെ എൻഎസ്എസ്

0
തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാക്കൾക്ക് ഓഫീസിൽ വെച്ച് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയ...

പ്രതിപക്ഷ ഉപനേതൃപദവിയിൽ തർക്കമില്ല ; ആ സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടത് : ബിനോയ് വിശ്വം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയിൽ തർക്കമില്ലെന്നും ആ സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്നും സിപിഐ...