മാവോയിസ്റ്റ് എന്ന പേരിൽ പണം തട്ടാൻ ശ്രമം ; മലപ്പുറം സ്വദേശി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മാവോയിസ്റ്റ് എന്ന പേരിൽ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസ്സിലെ പ്രതി അറസ്റ്റിൽ. മലപ്പുറം തിരൂർ ആതവനാട് വരിക്കോടൻ വീട്ടിൽ റഷീദ് (40) ആണ് അറസ്റ്റിലായത്. പ്രതി സ്വന്തം ആധാർ കാർഡ് ഉപയോഗിച്ച് മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ നിന്നായി പന്ത്രണ്ടോളം സിം കാർഡുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഈ സിം കാർഡുകളുപയോഗിച്ച് പലരെയും ഭീഷണിപ്പെടുത്തി ഇയാൾ പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നതാണ് കേസ്.

സെപ്തംബ‍ർ 21ന് പെരിന്തൽമണ്ണ വെച്ച് കോഴിക്കോട് ജില്ലാ സി. ബ്രാഞ്ച് അസിസ്റ്റൻറ് കമ്മീഷണർ ശ്രീജിത്ത് ടി.പി യുടെ നിർദ്ദേശപ്രകാരം, സബ് ഇൻസ്പെക്ടർ ബേബി.കെ.ജെ, അബ്ദുൾ അസീസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സൂരജ് കുമാർ. വി എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗൾഫ് കനത്ത ഭീതിയിൽ ; കുവൈത്തിൽ ആക്രമണവുമായി ഇറാൻ

0
കുവൈത്ത് സിറ്റി: വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയ ശത്രുക്കളുടെ മിസൈലുകളെ സൈന്യം നിലവിൽ...

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...