അബുദാബി എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി ; പരാതി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : അബുദാബി എയർപോർട്ടിൽ ജോലി വാങ്ങികൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി. ആലപ്പുഴ ചിങ്ങോലി സ്വദേശി ഇടനിലക്കാരനായി നിന്ന് പണം തട്ടിയെടുത്തെന്നാണ് പരാതി. ഒരാളിൽ നിന്ന് 55,000 രൂപ വീതം 42 പേരിൽ നിന്ന് പണം വാങ്ങി വഞ്ചിച്ചു. ഗൂഗിൾ പേ വഴി പല അക്കൗണ്ടുകളിലേക്കാണ് പണം വാങ്ങിയത്.വഞ്ചിക്കപ്പെട്ടവർ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. പത്ത് മാസം മുൻപാണ് വിദേശത്ത് ജോലി വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് പണം 42 പേരിൽ നിന്ന് പണം വാങ്ങിയത്.അബുദാബി എയർ പോർട്ടിലെ പി.ആർ.ഒ സുഹൃത്താണെന്നും അയാൾ വഴി ജോലി ശരിയാക്കിതരാം എന്ന് വിശ്വസിപ്പിച്ച് ഓരോ ആളിൽ നിന്നും 55000 രൂപ വീതം വാങ്ങിയെടുത്തു.

പണം കൈപ്പറ്റി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിച്ചില്ല. ഇതേ തുടർന്ന് പണം തിരികെ ചോദിച്ചെങ്കിലും ജോലി വൈകാതെ ലഭിക്കും എന്ന് പറഞ്ഞ് നീട്ടിക്കൊണ്ടുപോകുകയാണ്. തട്ടിപ്പിനിരയായവർ ജില്ലാ പോലിസ് മേധാവി ചൈത്ര തെരേസ ജോണിന് പരാതി നൽകി. തട്ടിപ്പ് നടന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനായ കരിയിലക്കുളങ്ങര പോലീസിന് പരാതി കൈമാറി. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് മദ്യം നൽകി : ബാറുടമയ്‌ക്കെതിരെ കേസ്

0
തൃശൂർ: പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരന് മദ്യം നൽകിയ സംഭവത്തിൽ തൃശൂരിലെ ബാറുടമയ്‌ക്കെതിരെ...

വൈദ്യുതി ലൈനിൽ തട്ടി അപകടം ; കണ്ടെയ്നർ ലോറിക്ക് തീപിടിച്ച് മുപ്പതിലേറെ ഫ്രിഡ്ജുകൾ കത്തിനശിച്ചു

0
ഉദുമ : കാസർഗോഡ് മൗവ്വലിൽ വൈദ്യുതി കമ്പിയിൽ മുട്ടി കണ്ടെയ്നർ ലോറിക്ക്...

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി

0
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി. സുപ്രീം...

12 കിലോ എംഡിഎംഎ വേട്ട : പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകി പോലീസ്

0
മലപ്പുറം: കോയമ്പത്തൂരിലെ 12 കിലോ എംഡിഎംഎ വേട്ടയിൽ പ്രതികൾക്കായി കസ്റ്റഡി അപേക്ഷ...