തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുകളും ബ്ലാക്മെയിൽ കേസുകളും പെരുകുന്ന സാഹചര്യത്തിൽ കുറ്റവാളികൾക്ക് പൂട്ടിടാൻ പുതിയ നീക്കവുമായി കേരള പോലീസ്. ഇത്തരം കേസുകള്‍ ഇനി കേരള പോലീസിന്‍റെ പ്രത്യേക വാട്ട്സ്ആപ്പ് നമ്പറിൽ അറിയിക്കാം. 9497980900 എന്ന നമ്പറിലാണ് പരാതികള്‍ അറിയിക്കേണ്ടതെന്ന് സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ വാർത്താകുറിപ്പിൽ അറിയിച്ചു. വ്യക്തികളുടെ ലൈംഗികദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ ചിത്രീകരിച്ച് മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും അല്ലാതെയും പണം തട്ടുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങളും സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവ ഈ വാട്ട്സ്ആപ്പ് നമ്പറില്‍ അറിയിക്കണമെന്ന് കേരള പോലീസ് അഭ്യര്‍ത്ഥിച്ചു. ബ്ലാക്ക് മെയിലിങ്, മോര്‍ഫിങ് മുതലായ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും ഈ വാട്ട്സാപ്പ് നമ്പറില്‍ അറിയിക്കാവുന്നതാണ്.
ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, ശബ്ദസന്ദേശം എന്നീ മാര്‍ഗ്ഗങ്ങളിലൂടെ വാട്ട്സ്ആപ്പ് നമ്പറിലേക്ക് പരാതി നല്‍കാം. എന്നാൽ ഈ നമ്പറിലേക്ക് നേരിട്ടു വിളിക്കാനാവില്ല. ഈ സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ വാർത്താകുറിപ്പിൽ അറിയിച്ചു. ആവശ്യമുള്ളപക്ഷം പരാതിക്കാരെ തിരികെവിളിച്ച് വിവരങ്ങള്‍ ശേഖരിക്കും. പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























