ബലിപെരുന്നാളിന് അധികഅവധി ; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബലിപെരുന്നാളിന് ഒരു ദിവസം കൂടി അവധിയുണ്ടാകുമോയെന്നതില്‍ തീരുമാനം ഇന്ന്. മന്ത്രിസഭാ യോഗത്തിലാകും തീരുമാനമുണ്ടാകുക. രണ്ടു ദിവസം അവധി വേണമെന്നാവശ്യപ്പെട്ട് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ബലിപെരുന്നാളിന് നാളെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ 28 നു പുറമേ 29 നു കൂടി അവധി വേണമെന്നാണ് കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ മുഖ്യമന്ത്രിയോടു അവശ്യപ്പെട്ടത്. പെരുന്നാള്‍ ദിനം 29നാണെന്നത് കണക്കിലെടുത്താണ് ആവശ്യമറിയിച്ചത്. ദൂരസ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും കുട്ടികളുമായി നാട്ടിലേക്ക് യാത്രചെയ്യുന്നവര്‍ക്കും രണ്ടു ദിവസത്തെ അവധി സഹായകരമാകുമെന്നും കാന്തപുരം മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

എന്നാല്‍ രണ്ടു ദിവസത്തെ അവധി സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കട്ടെ എന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ അഭിപ്രായം . തുടര്‍ന്നാണ് ഫയല്‍ മന്ത്രിസഭാ യോഗത്തില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്. മന്ത്രിസഭയായിരിക്കും അവധി 29 ലേക്ക് പരിമിതപ്പെടുത്തണമോ, രണ്ടു ദിവസം നല്‍കണമോയെന്നതില്‍ തീരുമാനമെടുക്കുക. അവധി നല്‍കുന്നതില്‍ സര്‍ക്കാരും അനുകൂലമാണെന്നാണ് സൂചന.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...