ന്യൂയോർക്കിലെ സ്കൂളുകൾക്ക് ഇനി മുതൽ ദീപാവലി അവധി ദിനം ; കൂടുതൽ വിവരങ്ങൾ അറിയാം

For full experience, Download our mobile application:
Get it on Google Play

വാഷിംങ്ടൺ: ദീപാവലി ദിനത്തിൽ ന്യൂയോർക്കിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. സ്കൂൾ അവധി കലണ്ടറിലെ ‘ബ്രൂക്ലിൻ- ക്വീൻസ് ഡേ’ എന്ന് അവധിക്ക് പകരമാണ് ദീപാവലിക്ക് അവധി നൽകുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ സിറ്റി മേയർ എറിക് ആഡംസ് ട്വിറ്റർ മുഖാന്തരം പങ്കുവെച്ചിട്ടുണ്ട്. ഇരുട്ടനെതിരെ വെളിച്ചം നേടിയ വിജയത്തിന്റെ സ്മരണയ്ക്കായി ആയിരക്കണക്കിന് ന്യൂയോർക്കുകാർ ഓരോ വർഷവും ദീപാവലി ആഘോഷിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം നവംബർ 12 ഞായറാഴ്ചയാണ് ദീപാവലി ആഘോഷിക്കുന്നത്. ഞായറാഴ്ച പൊതുവേ അവധി ദിനമാണ്.

എന്നാൽ, 2024 മുതൽ ദീപാവലി ദിനം സ്കൂളുകൾക്ക് അവധിയായിരിക്കും. നിയമനിർമ്മാണം നടത്തിയതിനുശേഷമാണ് ന്യൂയോർക്ക് സ്കൂൾ സംവിധാനത്തിൽ ദീപാവലി അവധി ദിനമായി പ്രഖ്യാപിച്ചത്. ഇനി ഗവർണറുടെ ഒപ്പ് കൂടി മാത്രമാണ് ലഭിക്കേണ്ടത്. ദീപാവലി അവധി ദിനമായി പ്രഖ്യാപിച്ചത് പ്രാദേശിക കുടുംബങ്ങളുടെ സുപ്രധാന വിജയമാണെന്ന് മേയർ എറിക് ആഡംസ് വിശേഷിപ്പിച്ചു. അൽപം നേരത്തെയാണെങ്കിലും അദ്ദേഹം എല്ലാവർക്കും ദീപാവലി ആശംസകൾ നേർന്നിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...