അതിതീവ്ര വ്യാപനശേഷി – ഡെൽറ്റയിൽ ഭീകരൻ B.1.617.2 ; ലോകാരോഗ്യ സംഘടന

For full experience, Download our mobile application:
Get it on Google Play

ജനീവ : ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ് വകഭേദമായ ഡെൽറ്റയുടെ ഒരു സ്ട്രെയിൻ മാത്രമാണ് ആശങ്കാജനകമെന്ന് ലോകാരോഗ്യസംഘടന. മറ്റു രണ്ടു സ്ട്രെയിനുകളും പ്രശ്നം സൃഷ്ടിക്കാൻ പോന്നവയല്ലെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്.

രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൽ അതിതീവ്ര രോഗവ്യാപനത്തിന് കാരണമായ B.1.617 എന്ന വൈറസ് വകഭേദം മൂന്ന് വംശങ്ങളായി വിഭജിച്ച ഒരു ട്രിപ്പിൾ മ്യൂട്ടന്റ് വേരിയന്റായാണ് കണക്കാക്കിയത്. ഈ വൈറസ് വകഭേദം മുഴുവനായും ആശങ്കാജനകമാണെന്നാണ് ഡബ്ല്യുഎച്ച്ഒ ആദ്യം പറഞ്ഞിരുന്നതെങ്കിൽ അതിൽ B.1.617.2 എന്ന സ്ട്രെയിൻ മാത്രമാണ് അതിഭീകരമെന്നാണ് ഇപ്പോൾ വിലയിരുത്തുന്നത്.

മൂന്ന് സ്ട്രെയിനുകളിൽ B.1.617.2നാണ് കൂടുതൽ വ്യാപനശേഷി. അതിനാൽ മറ്റു രണ്ടെണ്ണത്തിൽനിന്നും വ്യത്യസ്തമായി ഇത് കൂടുതൽ അപകടകാരിയാകുമെന്നാണ് ഡബ്ല്യുഎച്ച്ഒ പറയുന്നത്. ഇവ വാക്സീൻ പരിരക്ഷകളെ മറികടന്നേക്കുമെന്നുമാണ് ഡബ്ല്യുഎച്ച്ഒ വിലയിരുത്തുന്നത്. മുഖ്യ പരിഗണന നൽകി ഡബ്ല്യുഎച്ച്ഒ ഡെൽറ്റയുടെ ഈ വകഭേദത്തെ കുറിച്ച് പഠനം നടത്തുകയാണെന്നും ഏതൊക്കെ രാജ്യങ്ങളിലാണ് ഈ വകഭേദം കണ്ടെത്തിയിട്ടുള്ളതെന്ന് മനസ്സിലാക്കി വേണ്ട നിർദേശങ്ങൾ നൽകുമെന്നും അധികൃതർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....