കനത്ത ചൂടും ഉഷ്ണ തരംഗവും ; സ്കൂളുകളുടെ അവധി നീട്ടി ത്രിപുര സർക്കാർ

For full experience, Download our mobile application:
Get it on Google Play

അഗർത്തല: കനത്ത ചൂടും ഉഷ്ണ തരംഗവും കാരണം പ്രതിസന്ധിയിലാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍. കൊടുംചൂടിന്‍റെ പശ്ചാത്തലത്തിൽ ത്രിപുരയിലെ സ്കൂളുകൾക്ക് മേയ് 1 വരെ അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കും സ്വകാര്യ സ്കൂളുകള്‍ക്കും അവധി ബാധകമായിക്കുമെന്ന് ത്രിപുര വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നേരത്തെ ഏപ്രിൽ 24 മുതൽ നാല് ദിവസത്തേക്ക് എല്ലാ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഏപ്രിൽ 29 മുതൽ മെയ് 1 വരെ മൂന്ന് ദിവസത്തേക്ക് കൂടി അവധി നീട്ടി ഉത്തരവ് വന്നു. വെയിലത്തിറങ്ങരുതെന്നും ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നും വിദ്യാർത്ഥികള്‍ക്ക് നിർദേശം നൽകി.

മൃഗങ്ങളുടെ കാര്യത്തിലും ശ്രദ്ധ വേണമെന്നും വായുസഞ്ചാരം ഉറപ്പാക്കണമനെന്നും ജനങ്ങള്‍ക്ക് നിർദേശം നൽകി. അടുത്ത 24 മണിക്കൂറിൽ സംസ്ഥാനത്ത് കൂടിയ താപനില 38 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 26 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച സംസ്ഥാനത്തെ ഏറ്റവും കൂടിയ താപനില 37.6 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 28.2 ഡിഗ്രി സെൽഷ്യസുമായിരുന്നു. കഴിഞ്ഞ വർഷം വേനൽക്കാലത്ത് ത്രിപുരയിലെ ഏറ്റവും ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ബിവറേജസിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന് പരാതിയില്‍ നടപടി

0
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ ബിവറേജസിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന് പരാതിയില്‍ നടപടി....

മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്നത് ജാതീയമായ അധിക്ഷേപമാണെന്നും വിഷയത്തിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും...

0
മലപ്പുറം: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്നത് ജാതീയമായ...

ക്ഷേത്ര ദർശനത്തിനിടെ പോലീസുകാരിയുമായി വാക്കുതർക്കം; എംഎൽഎയുടെ മകൾ മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണം

0
ബംഗളൂരു: കർണാടകയിൽ പൊലീസുകാരിയെ ബിജെപി എംഎൽഎയുടെ മകൾ മർദ്ദിച്ചതായി പരാതി. മാണ്ഡ്യ...

സിബിഐയുടെ പേരിൽ വ്യാജ ഭീഷണി; ഡിജിറ്റൽ അറസ്റ്റിൽപ്പെട്ട് മുൻ ജഡ്ജിക്ക് നഷ്ടമായത് രണ്ടര കോടി

0
ജയ്പൂര്‍: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് ഇരയായി 90 കാരനായ മുന്‍ ജഡ്ജിയും....