കണ്ണിൽ ഇടയ്ക്കിടെ ഇരുട്ട് കയറാറുണ്ടോ ? നല്ല കാഴ്ചയ്ക്ക് ഈ ഭക്ഷണങ്ങൾ കഴിക്കൂ

For full experience, Download our mobile application:
Get it on Google Play

ശരീരത്തിലെ പ്രധാന ഭാഗം തന്നെയാണ് കണ്ണുകള്‍. കണ്ണുകള്‍ ആരോഗ്യത്തോടെ ഇരിക്കാന്‍ ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ടതായിട്ടുണ്ട്. മുട്ട, കാരറ്റ്, ഇലക്കറികള്‍, പഴങ്ങള്‍ എന്നിവയൊക്കെ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കൂടാതെ കണ്ണുകള്‍ക്ക് വ്യായാമവും നല്‍കണം. കൂടുതല്‍ നേരം കമ്പ്യൂട്ടര്‍-മൊബൈല്‍ സ്‌ക്രീനുകളില്‍ നോക്കിയിരിക്കുന്ന ശീലം ഒഴിവാക്കണം. 20മിനിറ്റ് തുടര്‍ച്ചയായി സ്‌ക്രീനില്‍ നോക്കിയിരിക്കാന്‍ പാടില്ല. ഇത് കാഴ്ച മങ്ങുന്നതിനും തലവേദനയ്ക്കും കണ്ണുകള്‍ വരളുന്നതിനും കാരണമാകും. അതേസമയം ചൂടുസമയത്ത് കണ്ണിന് കൂടുതല്‍ പരിഗണന നല്‍കണം. പ്രായഭേദമില്ലാതെ എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന വൈറല്‍ രോഗമാണ് ചെങ്കണ്ണ്. കണ്ണിന് ചുവപ്പുനിറം, പോളയിടുങ്ങല്‍, വെള്ളമൊലിക്കല്‍, തരുതരുപ്പ് എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. വായുവില്‍ സദാ സജീവമായ അണുക്കള്‍ എപ്പോഴും കണ്ണില്‍ പ്രവേശിക്കാം. ചിലരില്‍ ഒന്നു രണ്ടു ദിവസത്തെ തരുതരുപ്പിനു ശേഷം ചുവപ്പു നിറം പ്രത്യക്ഷപ്പെടുകയാണ് ചെയ്യുന്നതെങ്കില്‍ മറ്റു ചിലര്‍ക്ക് കരടുവീണെന്ന പ്രതീതിയാണുണ്ടാവുക.

മാരകമായ രോഗമല്ലെങ്കിലും കാര്യമായി പരിഗണിച്ചില്ലെങ്കില്‍ ചെങ്കണ്ണ് കോര്‍ണിയയെ ബാധിച്ച് കാഴ്ച പ്രതികൂലമാകാന്‍ കാരണമാവും. സാധാരണയായി കോര്‍ണിയയെയല്ല ഈ രോഗം ബാധിക്കാറ്. ചുറ്റുമുള്ള വെള്ള സ്ഥലങ്ങളിലാണ് ചുവപ്പുനിറം പടരുക. ഏതെങ്കിലും പ്രത്യേക കാലത്തല്ല രോഗം പടരുന്നത്. രോഗകാരണം വൈറസ് ആയതുകൊണ്ട് ചികില്‍സ ഫലപ്രദമല്ല. എന്നാല്‍ അസ്വസ്ഥതകള്‍ രൂക്ഷമാക്കുന്ന ബാക്ടീരിയകളെ തടയാനാണ് മരുന്നു ഉപയോഗിക്കുന്നത്.

മത്സ്യം
മത്സ്യം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എല്ലാവര്‍ക്കും അറിയാം. ഒമേഗാ 3 ഫാറ്റി ആസിഡുകള്‍ കാഴ്ച ശക്തി കൂട്ടാന്‍ സഹായിക്കുന്ന ഏറ്റവും നല്ല ഘടകമാണ്. മീനുകളില്‍ ധാരാളം ഒമേഗ – 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. കണ്ണിലെ ഇന്‍ട്രാ ഒകുലര്‍ പ്രഷര്‍ കൃത്യമായി നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ കണ്ണിലെ മര്‍ദ്ദം കുറയുകയും ഗ്ലോക്കോമ അവസ്ഥയിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുകയും ചെയ്യുന്നു. മത്തി, അയല, ചൂര മീനുകളില്‍ ധാരാളം ഒമേഗ- 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.
ഇലക്കറികള്‍
കാഴ്ച ശക്തിയ്ക്ക് ഏറ്റവും കൂടുതല്‍ അത്യാവശ്യമാണ് പോഷകാഹാരം. ഇലക്കറികളും പച്ചക്കറികളും ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. മുരിങ്ങയിലയിലെ വിറ്റാമിന്‍ എ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ വളരെ നല്ലതാണ്. ഇലക്കറികളില്‍ അടങ്ങിയിട്ടുള്ള ലൂട്ടെന്‍, സിയക്സാന്തിന്‍ എന്നീ പദാര്‍ത്ഥങ്ങള്‍ കാഴ്ച ശക്തി കൂട്ടാന്‍ സഹായിക്കും. ഒപ്പം ഇവയിലെ വിറ്റാമിന്‍ സി കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. മുരിങ്ങയിലയിലെ വിറ്റാമിന്‍ എ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ വളരെ നല്ലതാണ്. അതുപോലെ ചീരയും കണ്ണിന്റെ കാഴ്ച ശക്തി വര്‍ധിപ്പിക്കുന്നു.

​ക്യാരറ്റ്
എല്ലാവര്‍ക്കും അറിയാവുന്നത് പോലെ കാരറ്റിന്റെ ഏറ്റവും പ്രധാന ഗുണങ്ങളിലൊന്നാണ് കാഴ്ച ശക്തി വര്‍ധിപ്പിക്കുന്നത്. ബീറ്റാ കരോട്ടിന്‍ ധാരാളമായി അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. ഇവ ശരീരത്തില്‍ ആഗിരണം ചെയ്യപ്പെടുമ്പോള്‍ വൈറ്റാമിന്‍ എ ആയി മാറുന്നു. കാഴ്ച ശക്തി വര്‍ധിപ്പിക്കാനുള്ള ഘടകമായി ഇത് പ്രവര്‍ത്തിക്കുന്നു. വൈറ്റാമിന്‍ എയുടെ കുറവ് മൂലം ഉണ്ടാകുന്ന പല രോഗങ്ങളെയും പ്രതിരോധിക്കാന്‍ ക്യാരറ്റ് കഴിക്കുന്നത് ഉത്തമമാണ്. ബീറ്റാ കരോട്ടിന്‍ അടങ്ങിയ മത്തങ്ങാ, മധുരക്കിഴങ്ങ്, ചേന, ചീര എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്.
സൂര്യകാന്തി വിത്ത്
വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയതാണ് സൂര്യകാന്തി വിത്തുകള്‍. കണ്ണിന്റെ കാഴ്ച ശക്തിയും അതുപോലെ പ്രവര്‍ത്തനം സുഗമമാക്കാനും വൈറ്റമിന്‍ ഇ സഹായിക്കും. രാത്രിയിലെ കാഴ്ചക്കുറവ് പരിഹരിക്കാനും സൂര്യകാന്തി വിത്തുകള്‍ക്ക് സാധിക്കും. ദിവസവും ആഹാരത്തില്‍ ഇത് ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ വളരെ വലുതാണ്.
വിവിധതരം നട്‌സുകള്‍
കപ്പലണ്ടി കൊറിച്ചിരിക്കുന്നവര്‍ പേടിക്കണ്ട നിങ്ങളുടെ കണ്ണിന്റെ കാഴ്ച ശക്തി നന്നായി വര്‍ധിക്കുന്നുണ്ട്. കപ്പലണ്ടിയില്‍ അടങ്ങിയിരിക്കുന്ന സിങ്ക് കണ്ണിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെയധികം ആവശ്യമുള്ളതാണ്. കപ്പലണ്ടി കൂടാതെ ബദാം, വാള്‍നട്ട് എന്നിവയെല്ലാം കാഴ്ച ശക്തിക്ക് വളരെ നല്ലതാണ്യ ഇതില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഇ തിമിരം വരുന്നത് തടയും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...