മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് ; 15 ദിവസത്തിനിടെ 4.5 ലക്ഷം വാഹനങ്ങള്‍, ടോള്‍ ലഭിച്ചത് 9 കോടിരൂപ

For full experience, Download our mobile application:
Get it on Google Play

നവിമുംബൈ : രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലമായ മുംബൈ ട്രാൻസ് ഹാർബർലിങ്ക് (അടൽ സേതു) തുറന്ന് 15 ദിവസങ്ങൾക്കുള്ളിൽ അതിലൂടെ സഞ്ചരിച്ചത് 4.5 ലക്ഷം വാഹനങ്ങൾ. 9 കോടി രൂപ ടോള്‍ ലഭിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പ്രിതിദിനം ശരാശരി 30,000 വാഹനങ്ങൾ കടന്നുപോകുമ്പോള്‍ ടോള്‍ ഇനത്തില്‍ 61.5 ലക്ഷം രൂപയാണ് കിട്ടുന്നത്.

ജനുവരി 12 നാണ് ഇന്ത്യയിലെ ഏറ്റവുംവലിയ കടൽപ്പാലമായ സെവ്‌രി -നവസേവ അടൽ സേതു പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചത്. ജനുവരി 13 നാണ് വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങിയത്. MMRDA (Mumbai Metropolitan Region Development Authority) കണക്കുകൾപ്രകാരം ആദ്യ ദിനം 28,176 വാഹനങ്ങൾ പാലത്തിലൂടെ കടന്നുപോയി. 54.8 ലക്ഷം രൂപയായിരുന്നു ആദ്യ ദിവസത്തെ വരവ്. രണ്ടാം ദിവസം 54,977 വാഹനങ്ങൾ കടത്തിവിടുക വഴി 1.06 കോടി രൂപ ടോളായി പിരിഞ്ഞുകിട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...