തിരുവനന്തപുരം : കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി. കണ്ണടകള്‍ വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകള്‍ എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണിവരെ തുറക്കാം. പരമാവധി രണ്ട് ജീവനക്കാര്‍ മാത്രമേ കടയില്‍ ഉണ്ടാകാന്‍ പാടുള്ളൂ.
ജനങ്ങള്‍ക്ക് കണ്ണടകള്‍ സംബന്ധിച്ച തകരാറുകള്‍ പരിഹരിക്കുന്നതിനും പുതിയ കണ്ണടകള്‍ വാങ്ങുന്നതിനും സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. എയര്‍കണ്ടീഷണര്‍, ഫാന്‍ എന്നിവ വില്‍ക്കുന്ന കടകള്‍ ഞായറാഴ്ചകളില്‍ തുറക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.