സഹായത്തിനു വിളിച്ച മലയാളിയായ പ്രവാസിക്കു ഞങ്ങള്‍ പറഞ്ഞിട്ടല്ലോ ഇങ്ങോട്ടു വന്നതെന്ന് എംബസിയുടെ മറുപടി

For full experience, Download our mobile application:
Get it on Google Play

ദുബായ്: സഹായം ആവശ്യപ്പെട്ട മലയാളിയായ ഗള്‍ഫ് പ്രവാസിയോട് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ അങ്ങേയറ്റം മോശമായി പെരുമാറിയതായി പരാതി. ദുബായിലെ നൈഫില്‍ ജോലി ആവശ്യത്തിനായി ഒരു മാസത്തെ വീസാ കാലാവധിയില്‍ എത്തിയ അഫ്‌നാസ് എന്നയാളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു മലയാളം വാര്‍ത്താ ചാനലിന്റെ ചര്‍ച്ചയില്‍ ‘ടെലി ഇന്നി’ലൂടെ പങ്കെടുത്തുകൊണ്ടാണ് അഫ്‌നാസ് താനും തന്നെപോലെ യുള്ള പ്രവാസികളും നേരിടുന്ന ദുരവസ്ഥയെക്കുറിച്ച്‌ സംസാരിച്ചത്.

എംബസിയുടെ ഭാഗത്തുനിന്നും ഒരു തരത്തിലുമുള്ള സഹായങ്ങളും ലഭിക്കുന്നില്ലെന്നും എംബസിയിലേക്ക് ഫോണ്‍ ചെയ്യുമ്പോള്‍ പെട്ടെന്നുതന്നെ ഉദ്യോഗസ്ഥര്‍ കോളുകള്‍ കട്ട് ചെയ്യുകയാണെന്നുമാണ് അഫ്‌നാസ് ചാനലിനോട് പറഞ്ഞത്. സഹായം ചോദിക്കുമ്പോള്‍ ‘നിങ്ങള്‍ ഞങ്ങളോട് ചോദിച്ചിട്ടല്ലല്ലോ ഇങ്ങോട്ട് വന്നതെ’ന്നും ‘ഇങ്ങോട്ട് വിളിക്കേണ്ട’തില്ലെന്നും ‘ട്രാവല്‍ ഏജന്‍സിയുമായി ബന്ധപ്പെടാ’നുമാണ് എംബസി ഉദ്യോഗസ്ഥര്‍ പറയുന്നെതെന്ന് അഫ്‌നാസ് വെളിപ്പെടുത്തുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസി ക്ഷേമത്തിനുള്ള സ്ഥാപനമായ ‘നോര്‍ക്ക’യും ദുബായിലെ സാമൂഹിക പ്രവര്‍ത്തകരുമാണ് തന്നെപ്പോലുള്ള പ്രവാസികള്‍ക്ക് നിലവില്‍ സഹായങ്ങള്‍ എത്തിക്കുന്നെതെന്നും ഇദ്ദേഹം പറയുന്നു. തങ്ങള്‍ക്ക് താമസത്തിനും മറ്റും കാര്യമായ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെന്നും അഫ്‌നാസ്  വ്യക്തമാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...