ലോകത്ത് കൊവിഡ് മരണം 1,02,667 ആയി ; നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക്:  ലോകത്ത് കൊവിഡ് മരണം 1,02,667 ആയി. ലോകത്തെ ആകെ മരണത്തിന്റെ പകുതിയിലധികവും ഇറ്റലി, അമേരിക്ക, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ്. ഇറ്റലിയിലാണ് ഏറ്റവും അധികം കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയതിട്ടുള്ളത്. ഇറ്റലിയിൽ 18,849 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിൽ 18,725 പേരും സ്പെയിനിൽ 16,081പേരും ഫ്രാൻസിൽ 13,197 പേരും കൊവിഡ് ബാധിച്ച് മരിച്ചു. അതേസമയം നിയന്ത്രണങ്ങൾ ഉടനടി പിൻവലിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന രംഗത്തെത്തി.

ലോകത്താകമാനം കൊവിഡ് രോഗികളുടെ എണ്ണം 17 ലക്ഷത്തോട് അടുക്കുകയാണ്. അമേരിക്കയിലാണ് ഏറ്റവും അധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിനോടകം രോ​ഗബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. അമേരിക്കയിൽ 24 മണിക്കൂറിനിടെ രണ്ടായിരത്തോളം ആളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. വൈറസിന്റെ വ്യാപനം നിയന്ത്രണ വിധേയമായിട്ടില്ലെങ്കിലും മരണ നിരക്ക് യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ചു കുറവാണെന്നത് നല്ല സൂചനയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഫ്രാൻസിലും ബ്രിട്ടനിലും ആയിരത്തോളം ആളുകളാണ്  24 മണിക്കൂറിനിടെ മരിച്ചത്.

അതേസമയം ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഉടനടി പിൻവലിക്കുന്നതിനെതിരെ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന രം​ഗത്തെത്തി. നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് രണ്ടാമതും കൊവിഡ് പടരാൻ കാരണമാകും എന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ആഫ്രിക്കൻ രാജ്യങ്ങളിൽ രോഗ വ്യാപനം കൂടുന്നതിൽ ആശങ്കയുണ്ടെന്നും ലോകാരോ​ഗ്യ അറിയിച്ചു. കഴിഞ്ഞ 30 ദിവസത്തിനിടെ 95,00 പേരാണ് ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...