പത്തനംതിട്ട : കൈപ്പട്ടൂർ സൗപർണ്ണിക ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും പത്തനംതിട്ട അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തി.
കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാർളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ എം.വി.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. വള്ളിക്കോട് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ലിസിമോൾ ജോസഫ്, ബി.ജെ.പി ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ബിനോയ് കൊറ്റോടിയിൽ, കൈപ്പട്ടൂർ സെന്റ് ഗ്രിഗോറിയോസ് സീനിയർ സെക്കന്ററി സ്ക്കൂൾ സെക്രട്ടറി ജോർജ് വർഗ്ഗീസ്, സന്തോഷ്, ഷിജിൻ വർഗ്ഗീസ്, അഹല്യ ഐ ഹോസ്പിറ്റൽ സോണൽ മാനേജർ അജിൽ.ബി.നായർ, ക്ലബ്ബ് സെക്രട്ടറി സജിത്ത്.പി.ബി, സുനിൽ കുമാർ എന്നിവര്‍ ഉത്ഘാടന യോഗത്തില്‍ പങ്കെടുത്തു.