യുക്രൈനിൽ നിന്ന് 11 മലയാളി വിദ്യാർഥികൾ കൊച്ചിയിലെത്തി ; കെട്ടിപ്പിടിച്ച്‌ പൊട്ടിക്കരഞ്ഞ് ബന്ധുക്കൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ ആദ്യ സംഘം കൊച്ചിയിലെത്തി. 11 മലയാളി വിദ്യാർത്ഥികളാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. മുംബൈയിൽ നിന്നുള്ള ആദ്യ വിമാനമാണ് എത്തിയത്. മുംബൈയിൽ നിന്ന് ഇനിയും രണ്ട് വിമാനങ്ങൾ വരാനുണ്ടെന്നാണ് വിവരം. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ സുരക്ഷിതമായിട്ട് തങ്ങളെ നാട്ടിലെത്തിച്ചു. കുറേ വിദ്യാർത്ഥികൾ ഇനിയും റൊമാനിയൻ ബോർഡറിൽ കുടുങ്ങിക്കിടക്കുകയാണ്. യുക്രൈൻ ബോർഡറിൽ ഇപ്പോൾ വലിയ പ്രശ്നമാണ് പ്രശ്നമാണ് നടക്കുന്നത്. വലിയ തിക്കും തിരക്കുമാണ് അനുഭവപ്പെടുന്ന്. പന്ത്രണ്ട് മണിക്കൂറിലേറെ തങ്ങിയാണ് വിദ്യാർത്ഥികൾ വരുന്നത്.

ഞങ്ങൾ ആദ്യ സംഘത്തിലുള്ള ആളുകളായിരുന്നു. ബാക്കിയുള്ളവരെ കാര്യം ആലോചിച്ച് സന്തോഷിക്കാൻ പറ്റുന്നില്ല എന്നാൽ ഇവിടെ തിരിച്ചെത്താൻ സാധിച്ചതിൽ ആശ്വാസമുണ്ടെന്ന് യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർഥികൾ പറഞ്ഞു. ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ ഇവരെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു. ഇന്നലെ രാത്രി മുംബൈയിൽ എത്തിയ വിദ്യാർത്ഥികളെ നോർക്കയുടെ മേൽ നോട്ടത്തിലായിരുന്നു കൊച്ചിയിൽ എത്തിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറപ്പൊലിമ : കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജികളിൽ നിന്ന് ഓണപ്പൂക്കൾ വിപണിയിലേക്ക്

0
നാറാണംമൂഴി: ഈ ഓണത്തിന് അത്തപ്പൂക്കളമൊരുക്കാൻ കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജി (Joint Liability...

പമ്പയിൽ പുതിയ പോലീസ് സബ്ഡിവിഷൻ ആരംഭിച്ചേക്കും

0
പമ്പ : ശബരിമലയുടെ സുരക്ഷിതത്വം കണക്കിലെടുത്തു പമ്പയിൽ പുതിയ പോലീസ്...

ടൈൽ പണിയില്‍ അപാകതകൾ – ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നല്കിയില്ല :...

0
തൃശ്ശൂര്‍ : ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ...

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...