Friday, April 26, 2024 9:02 am

കണ്ണിന് വേണം സംരക്ഷണം ; കാഴ്ച ശക്തി മെച്ചപ്പെടുത്താന്‍ ഇവയൊക്കെ പതിവാക്കാം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ജോലി സമയത്തിന്റെ പകുതിയിലധികം നേരവും കംപ്യൂട്ടറും ടാബുമൊക്കെ ഉപയോഗിക്കുന്നവരാണ് ഇന്ന് കൂടുതല്‍ പേരും. ജോലി കഴിഞ്ഞാലും ടിവിയും മൊബൈലുമൊക്കെയായി സ്‌ക്രീന്‍ സമയം തുടരും. ഇത് കണ്ണിനും കാഴ്ചശക്തിയെ കൂടുതല്‍ ബാധിക്കുന്നുണ്ട്. കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്തണമെങ്കില്‍ ശരിയായ രീതിയിലുള്ള ശ്രേ ശ്രദ്ധ വേണം. എന്തൊക്കെയെന്ന് നോക്കാം..

നേത്രപരിശോധനനടത്തുക :
വര്‍ഷത്തിലൊരിക്കൽ വിശദമായി നേത്രപരിശോധനനടത്തുക. മറ്റൊരു പ്രശ്നങ്ങളും ഇല്ലാത്ത വ്യക്തിയാണെങ്കിൽ കൂ ടി വർഷം തോറും കാഴ്ചശക്തി കൃത്യമായി പരിശോധിേക്കണ്ടത് ആവശ്യമാണ്. ഡയബറ്റിസ്, ഗ്ലോക്കോമ, എന്നീ രോഗ ങ്ങൾ ക്രമേണ കാഴ്ചയെ കവർന്നെടുക്കും വിശദമായ നേത്രപരിശോധനയിലൂടെ ഒരു നേത്രരോഗ വിദഗ്‌ധന്‌ കണ്ണിന്റെ ഞരമ്പ്‌ അഥവാ റെറ്റിന പൂർണ്ണ മായും പരിശോധിച്ച് ഞരമ്പിന്റെ തകരാറുകൾ കൃത്യ മായി കണ്ടുപിടിക്കാൻ സാധിക്കും.

ബീറ്റാ കരോട്ടിൻ, ലൂട്ടീൻ, സീക്‌സാന്തിൻ എന്നീ ധാതുക്കൾ അടങ്ങിയ കാരറ്റ്, ഇലക്കറികൾ, പഴവർഗങ്ങൾ എന്നിവ നിത്യേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കണം. ഇതിനായി ഇവയൊക്കെ ഉപയോഗിക്കാം.
1. മുട്ട :
മുട്ടയില്‍ അടങ്ങിയിരിക്കുന്ന ല്യുടെയ്ന്‍, വൈറ്റമിന്‍ എ എന്നിവയടക്കമുള്ള വൈറ്റമിനുകളും പോഷണങ്ങളും കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. പാകം ചെയ്‌തോ പച്ചയ്‌ക്കോ ഒക്കെ മുട്ട കഴിക്കാവുന്നതാണ്.
2. ബുദ്ധന്റെ കൈപ്പഴം :
ചില വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും യുപിയിലും ഹിമാചലിലുമൊക്കെ കാണപ്പെടുന്ന ബുദ്ധന്റെ കൈപ്പഴം എന്ന വിചിത്ര രൂപിയായ പഴവും കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. ബുദ്ധന്റെ നീളമേറിയ കൈവിരലുകളെ അനുസ്മരിപ്പിക്കുന്നതിനാലാണ് ഈ പഴത്തിന് ബുദ്ധാസ് ഹാന്‍ഡ് എന്ന പേരു വന്നത്. സിട്രസ് കുടുംബത്തില്‍പ്പെട്ട ഈ പഴത്തില്‍ വൈറ്റമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നു. കണ്ണുകളിലെ റെറ്റിനയിലുള്ള സൂക്ഷ്മരക്തവാഹിനികളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു.
3. കാരറ്റ് :
സാലഡ്, ജ്യൂസ്, തോരന്‍ എന്നിങ്ങനെ പല തരത്തില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ് കാരറ്റ്. കാരറ്റില്‍ വൈറ്റമിന്‍ എയ്ക്ക് പുറമേ ബീറ്റ കരോട്ടിനും അടങ്ങിയിരിക്കുന്നു. ഇത് കണ്ണുകളിലെ അണുബാധയെയും മറ്റ് ഗുരുതരമായ നേത്രപ്രശ്‌നങ്ങളെയും തടയുന്നു.
4. ആല്‍മണ്ടും നട്‌സും :
കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും സഹായകമായ പോഷണങ്ങളാണ് വൈറ്റമിന്‍ ഇയും ഒമേഗ ഫാറ്റി ആസിഡും. ഇത് രണ്ടും അടങ്ങിയിരിക്കുന്നതിനാല്‍ ആല്‍മണ്ടും നട്‌സുമെല്ലാം കാഴ്ചശക്തിക്ക് ഉത്തമമാണ്. എന്നാല്‍ ഇവയില്‍ കാലറിയും അധികമായിരിക്കുന്നതിനാല്‍ ചെറിയ അളവില്‍ മാത്രം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
5. മീന്‍  :
ചിക്കനും ബീഫിനുമെല്ലാം പകരം കടല്‍ മത്സ്യങ്ങള്‍ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് കണ്ണിന്റെ ആരോഗ്യത്തെ സഹായിക്കും. മീനില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡാണ് കാഴ്ചശക്തി മെച്ചപ്പെടുത്തുന്നത്. സസ്യഹാരികള്‍ക്ക് മീന്‍ എണ്ണ സപ്ലിമെന്റുകളായും ഇത് കഴിക്കാം.

ശരീര ഭാരം നിയന്ത്രിക്കുക :
അമിത വണ്ണം ഡയബറ്റിസ്, ബിപി മുതലായ ജീവിത ശൈലി രോഗങ്ങൾക്ക് കാരണമാകും. ഈ രോഗങ്ങൾ കണ്ണിനെയും ബാധിച്ച്‌ കാഴ്‌ച നഷ്ടപ്പെടാം. കൃത്യമായ ഭക്ഷണരീതി പിന്തുടർന്ന്‌ വ്യായാമം ചെയ്യുന്നതിലൂടെ അമിതവണ്ണം നിയന്ത്രിക്കാം.

പുകവലി ഒഴിവാക്കുക :
പുകവലി ഹൃദയാരോഗ്യത്തിനെന്നപോലെ കണ്ണിലെ രക്തക്കുഴലകൾക്കും ഹാനികരമാണ്. തിമിരം, എന്നീ രോഗങ്ങൾക്കും പുകവലി കാരണമാകാം .

വ്യക്തി ശുചിത്വം പാലിക്കുക :
കൈകളും മുഖവും ഇടയ്‌ക്കിടെ കഴുകേണ്ടത്‌ അത്യാവശ്യമാണ്‌. വൃത്തിഹീനമായ കൈകൾ കൊണ്ട് കണ്ണുകൾ തിരുമ്മുന്നത്‌ കണ്ണുകളിൽ അലർജിക്കും കൺകുരുവിനും കാരണമാകാം.

സൂര്യപ്രകാശ ത്തിൽ നിന്ന് സംരക്ഷണം :
തുടർ ച്ചയായ വെയിലേൽക്കേണ്ടി വരുന്നവർ സൂര്യന്റെ രശ്‌മികളിൽനിന്ന്‌ കണ്ണിനെ സംരക്ഷിക്കാൻ സൺഗ്ലാസ്‌ ഉപയോഗിക്കുക .

സണ്‍ഗ്ലാസ്‌ ഉപയോഗിക്കുക :
നീന്തൽകുളങ്ങളിൽ ക്ലോറിന്റെ ഉപയോഗം മൂലമുണ്ടാകുന്ന അലർജി തടയാൻ സൺഗ്ലാസ്‌ ഉപയോഗിക്കുക.

ഇടവേളകള്‍ വേണം :
കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്നവരും തുടർച്ചയായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരും ഇടയ്ക്ക് ഇടവേളകളെടുക്കുക. – 20 മിനിറ്റ് സ്‌ക്രീനിൽ നോക്കി ഇരുന്നാൽ 20 സെക്കൻഡ്‌ നേരം 20 അടി ദൂരത്തേക്ക് നോക്കി കണ്ണിന്റെ മസിലുകൾ ക്ക് വിശ്രമം നൽകുക . ഇത് കണ്ണിന്റെ ആയാസം കുറയ്‌ക്കാൻ സഹായിക്കും. ഇടയ്ക്കിടക്ക് കണ്ണ് ചിമ്മു ന്നത് കണ്ണിന്റെ വരൾച്ച കുറയ്ക്കാനും സഹായിക്കും.

മേക്കപ്പ് സാധനങ്ങൾ മാറ്റുക :
കണ്ണുകളില്‍ ഉപയോഗിക്കുന്ന മേക്കപ്പ് 6 മാസത്തിൽ ഒരിക്കൽ മാറ്റുക മേക്കപ്പ്‌ വഴി ബാക്ടീരിയ കൺപീലികളേയും കൺപോളകളേയും ബാധിക്കാം. – ഇത് കണ്ണുകൾക്ക് ദോഷകരമാണ്‌.

ആറു മുതൽ എട്ടു മണിക്കൂർ വരെ വിശ്രമം :
ഉറക്കം കണ്ണുകൾക്കും- ശരീരത്തിനും ക്ഷീണമകറ്റി ഉന്മേഷം – ഉണ്ടാകാൻ സഹായിക്കും. കാഴ്ചയ്ക്കു മങ്ങലേൽക്കുന്നതു വരെ നാം കണ്ണുകളെ കുറിച്ച് ഒാർ ക്കാറില്ല. എന്നാൽ ശ്രദ്ധയോടെ പരിരക്ഷിച്ചാൽ മാത്രമേ കണ്ണുകളു ടെ ആരോഗ്യം കാത്തുസൂക്ഷിക്കാനാകൂ.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

——————————————————————————————–

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളില്‍ ജനങ്ങള്‍ വിധിയെഴുതി തുടങ്ങി

0
ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമായ ഇന്ന് കേരളമുൾപ്പടെ 13 സംസ്ഥാനങ്ങളിലെ...

ആന്റോ ആന്റണി സംസാരിക്കുന്നത് പരാജിതന്റെ ഭാഷയിൽ : അനിൽ ആന്‍റണി

0
പത്തനംതിട്ട : ആന്റോ ആന്റണി സംസാരിക്കുന്നത് പരാജിതന്റെ ഭാഷയിലെന്ന് അനില്‍ ആന്‍റണി...

ഭരണഘടന നിലനിർത്താൻ വേണ്ടിയാണ് വോട്ട് ചെയ്തതെന്ന് തോമസ് ജെ നെറ്റോ

0
തിരുവനന്തപുരം : ഭരണഘടനാ നിലനിർത്താൻ വേണ്ടിയാണ് വോട്ട് ചെയ്തതെന്ന് ലത്തീൻ അതിരൂപത...

കേരളത്തിൽ ആദ്യമണിക്കൂറില്‍ 6.5 ശതമാനം പോളിങ് ; ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്ക്

0
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം വിധിയെഴുതി തുടങ്ങി. 20 മണ്ഡലങ്ങളിലും രാവിലെ...