അഞ്ച് ടണ്ണിലേറെ മാലിന്യം ശേഖരിച്ച് ഏഴംകുളം ഹരിതകർമസേന

For full experience, Download our mobile application:
Get it on Google Play

ഏഴംകുളം : മാർച്ച്‌ മാസം ഇതുവരെ അഞ്ച് ടണ്ണിലേറെ മാലിന്യം ശേഖരിച്ച് ഏഴംകുളം ഹരിതകർമസേന. വീടുകളിൽ ക്യൂആർ കോഡ് സ്റ്റിക്കർ പതിച്ചുള്ള ഓൺലൈൻ സേവനം 90 ശതമാനത്തിലേറെ നടപ്പാക്കിക്കഴിഞ്ഞു. മുമ്പ് എല്ലാവാർഡുകളിലും പ്രവർത്തിക്കാൻ ആളില്ലെന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാൽ അതെല്ലാം ഇപ്പോൾ പരിഹരിക്കപ്പെട്ടു. കഴിഞ്ഞമാസങ്ങളിൽ ശരാശരി ഒന്നരടൺ വീതം ക്ലീൻ കേരള കമ്പനിക്ക് വിൽക്കാൻ സാധിച്ചിട്ടുണ്ട്. മൂന്നര ടണ്ണോളം മാലിന്യം കമ്പനിക്ക് അങ്ങോട്ട് പണം കൊടുത്താണ് കൈമാറിയത്. എന്നാൽ മികച്ച പ്രവർത്തനം നടത്തുമ്പോഴും ഒട്ടേറെ പരിമിതികളും പഞ്ചായത്തിലെ ഹരിതകർമസേന നേരിടുന്നുണ്ട്.

ഇപ്പോഴും സൗകര്യപ്രദമായ എംസിഎഫ് കേന്ദ്രമില്ലെന്നതാണ് വലിയ പോരായ്മ. നിലവിൽ കൈതപ്പറമ്പിൽ പ്രവർത്തിക്കുന്ന എംസിഎഫ് കേന്ദ്രത്തിൽ പരിമിതമായ സ്ഥലം മാത്രമേയുള്ളു. 20 വാർഡുള്ള പഞ്ചായത്തിൽനിന്ന് ശേഖരിക്കുന്ന മാലിന്യം മുഴുവൻ സൂക്ഷിക്കാൻ ഇവിടെ സ്ഥലസൗകര്യമില്ല. 10000 ജനസംഖ്യയുള്ള പ്രദേശത്ത് ആയിരം ചതുരശ്ര അടിയെങ്കിലുമുള്ള എംസിഎഫ് വേണമെന്നാണ് വ്യവസ്ഥ. സ്ഥലംകണ്ടെത്താനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും ലഭിച്ചിട്ടില്ല. മറ്റൊരുപ്രശ്നം ജില്ലാ പഞ്ചായത്തിൽനിന്നും ഹരിതകർമസേനയ്ക്ക് ഇലക്ട്രിക് വാഹനം അപകടത്തിൽപ്പെട്ട് തകരാറിലായതാണ്. സ്പെയർ പാർട്ട് കിട്ടാത്തത്തിനാൽ ഇതുവരെയും അത് നന്നാക്കാൻ സാധിച്ചിട്ടില്ലെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന വിവരം. വാടക വാഹനങ്ങൾ ഉപയോഗിച്ചാണ് നിലവിൽ മാലിന്യനീക്കം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനടക്കം പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് : വിജിലൻസ് എസ്പി ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും

0
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കം പ്രതിയായ എസ്എൻഡിപി...

മോദിക്ക് ഇപ്പോള്‍ ഉറക്കമില്ലാ രാത്രികള്‍ ; വിദേശ നേതാക്കളെ കെട്ടിപ്പിടിക്കുന്നതല്ല രാജ്യത്തിന്റെ വിദേശനയം :...

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇപ്പോള്‍ രാത്രി ഉറക്കമില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ...

മെസിയുടെ പേരിൽ നടന്ന തട്ടിപ്പ് : സർക്കാർ ഉടൻ അന്വേഷണം പ്രഖ്യാപിച്ചേക്കും

0
കൊച്ചി : മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞു നടത്തിയ തട്ടിപ്പിൽ സർക്കാർ...

സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർക്ക് ; സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം....