റാന്നി : എഴുമറ്റൂര്‍ സിഎച്ച്‌സി ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി ഉപയോഗശൂന്യമായ പഴയ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി ധനകാര്യവകുപ്പ് രണ്ടു കോടി രൂപയും ആരോഗ്യവകുപ്പ് മൂന്നു കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
പഴകി ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയതിനു ശേഷമേ ഇവിടെ പുതിയ കെട്ടിടം നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയൂ. ഈ കാരണത്താല്‍ കെട്ടിടനിര്‍മാണം നീണ്ടുപോകുകയായിരുന്നു. അടുത്ത ദിവസം തന്നെ കെട്ടിടം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ എംഎല്‍എ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസി എഞ്ചിനീയറെ ചുമതലപ്പെടുത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോണ്‍ മാത്യു, വൈസ് പ്രസിഡന്റ് ലാലു തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ വത്സല, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഫെബിന്‍ ഫാത്തിമ അലി എന്നിവരും എംഎല്‍എ യോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു.