നേപ്പാളില്‍ കനത്ത മഴ : വെള്ളപ്പൊക്കത്തില്‍ ഒരാള്‍ മരിച്ചു ; നിരവധി പേരെ കാണാതായി

For full experience, Download our mobile application:
Get it on Google Play

കാഠ്മണ്ഡു : നേപ്പാളില്‍ കനത്ത മഴയില്‍ മലംഷി, ഇന്ദ്രാവതി നദികള്‍ കരകവിഞ്ഞതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. ബാഗ്മതി പ്രവിശ്യയിലെ സിന്ധുപാല്‍, സാവുക് ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. റോഡുകളും പാലങ്ങളും ഒലിച്ചു പോയതിനാല്‍ പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു. വൈദ്യുതി വിതരണം താറുമാറായി.

നിരവധി പ്രദേശങ്ങളില്‍ മണ്ണിടിച്ചിലുണ്ടായതായും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും സിന്ധുപാല്‍ സാവുക് ചീഫ് ഡിസ്ട്രിക്റ്റ് ഓഫീസര്‍ അരുണ്‍ പോഖ്രെല്‍ പറഞ്ഞു. പര്‍ബത്തിനെയും സിയാങ്ജയെയും ബന്ധിപ്പിക്കുന്ന കാളിഗണ്ടകിയിലും സെതിഖോളയിലും ജലനിരപ്പ് ഉയരുന്നതിനാല്‍ ഈ പ്രദേശങ്ങളില്‍ നിന്നും നിരവധി കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...