എഴുമറ്റൂര്‍ സിഎച്ച്‌സി ക്ക് പുതിയ കെട്ടിടം : ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് നടപടി സ്വീകരിക്കും

For full experience, Download our mobile application:
Get it on Google Play

റാന്നി : എഴുമറ്റൂര്‍ സിഎച്ച്‌സി ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി ഉപയോഗശൂന്യമായ പഴയ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി ധനകാര്യവകുപ്പ് രണ്ടു കോടി രൂപയും ആരോഗ്യവകുപ്പ് മൂന്നു കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

പഴകി ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയതിനു ശേഷമേ ഇവിടെ പുതിയ കെട്ടിടം നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയൂ. ഈ കാരണത്താല്‍ കെട്ടിടനിര്‍മാണം നീണ്ടുപോകുകയായിരുന്നു. അടുത്ത ദിവസം തന്നെ കെട്ടിടം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ എംഎല്‍എ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസി എഞ്ചിനീയറെ ചുമതലപ്പെടുത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോണ്‍ മാത്യു, വൈസ് പ്രസിഡന്റ് ലാലു തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ വത്സല, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഫെബിന്‍ ഫാത്തിമ അലി എന്നിവരും എംഎല്‍എ യോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...