എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് സി.ഡി.എസ്. കുടുംബശ്രീ സി.ഡി.എസ് രജത ജൂബിലി ആഘോഷം

For full experience, Download our mobile application:
Get it on Google Play

എഴുമറ്റൂർ : ഗ്രാമപഞ്ചായത്ത് സി.ഡി.എസ്. കുടുംബശ്രീ സി.ഡി.എസ് രജത ജൂബിലി ആഘോഷം തെള്ളിയൂർക്കാവ് ദേവസ്വം ബോർഡ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. ഘോഷയാത്ര, പൊതുസമ്മേളനം, ആദരിക്കൽ, കലാപരിപാടികൾ എന്നിവയോടാണ് ആഘോഷം നടത്തിയത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ ടീച്ചർ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി പി. എബ്രഹാം അധ്യക്ഷയായ യോഗം റാന്നി എം.എൽ.എ അഡ്വ. പ്രമോദ് നാരായണ്‍ ഉദ്ഘാടനം നടത്തി. ഗീത ഷാജി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മാലിനി ജി പിള്ള റിപ്പോർട്ട് അവതരിപ്പിച്ചു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ, സംസ്ഥാന വനിതാ കമ്മീഷൻ മുൻ അംഗം ഡോ. പ്രമീള ദേവി ജെ, ജില്ലാ മിഷൻ കോർഡിനേറ്റർ പ്രശാന്ത് ബാബു, ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സാജൻ മാത്യു എന്നിവര്‍ പ്രസംഗിച്ചു. തെള്ളിയൂർ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ മായാ രാജഗോപാലിനെയും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കുടുംബശ്രീ അംഗങ്ങളെയും ആദരിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജേക്കബ് കെ എബ്രഹാം, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ വത്സല ടീച്ചർ, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഇടയ്ക്കാട് ഡിവിഷൻ അംഗം ജെസ്സി സൂസൻ ഫിലിപ്പ്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയാമ്മ റ്റി, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ സാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശോഭ മാത്യു, പി റ്റി രജീഷ് കുമാർ, സുഗതകുമാരി കെ, അനിൽകുമാർ, ഉഷ ജേക്കബ്, ശ്രീജ റ്റി നായർ, അജികുമാർ, ജോബി പറങ്കാമ്മുട്ടിൽ, കൃഷ്ണകുമാർ മുളപ്പോൺ, അനുപമ രവി (ഡി.പി.എം ജില്ലാമിഷൻ), അനിത കെ നായർ (ഡി.പി.എം ജില്ലാമിഷൻ), എസ് രവീന്ദ്രൻ ഇടുവിനാംപൊയ്കഎന്നിവര്‍ നേതൃത്വം നല്‍കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോകകപ്പിൽ എതിരാളികളെ മാത്രമല്ല ‘പാമ്പുകളെയും’ പേടിക്കണം; മൈതാനത്തെ പുതിയ വില്ലനെച്ചൊല്ലി വൻ ആശങ്കയിൽ താരങ്ങൾ!

0
വാഷിങ്ടണ്‍: മത്സരങ്ങളിലെ തന്ത്രങ്ങളെയും മാത്രമല്ല, പുല്ലുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന പാമ്പിനെയും പേടിക്കേണ്ട നിലയിലാണ്...

അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പോലീസ് സ്റ്റേഷന് പുറത്ത്...

0
ജയ്പുർ: കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത...

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾ വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

0
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ...

വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ വാഹന വകുപ്പ്

0
തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ...