എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം കേരള കോൺഗ്രസ് എംന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ഇന്ന് നടന്ന എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിലെ ജിജി പി എബ്രഹാം പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. ഇടതു മുന്നണിയിലെ ധാരണ പ്രകാരം സിപിഎമ്മിലെ ശോഭാ മാത്യൂ രാജിവെച്ച ഒഴിവിലാണ് കേരള കോൺഗ്രസ് എം ന് പ്രസിഡൻറ് സ്ഥാനം ലഭിച്ചത്. ഇന്നലെ നടത്താൻ തീരുമാനിച്ച തെരഞ്ഞെടുപ്പ് ബിജെപി- യുഡിഎഫ് അംഗങ്ങൾ വിട്ടു നിന്നതിനെ തുടർന്ന് കോറം തികയാതെ മാറ്റി വെക്കുക യായിരുന്നു.

ഇടത് മുന്നിയിലെ ധാരണ കൃത്യമായി പാലിച്ച് അസ്വാരസ്യങ്ങൾ ഇല്ലാതെ പ്രസിഡൻറ് തെരഞ്ഞെടുപ്പ് പൂർത്തിയാക്കുന്നതിന് റാന്നി എംഎൽഎ പ്രമോദ് നാരായൺ ഇടതു നേതൃത്വവുമായി നിരന്തരം ചർച്ചകൾ നടത്തുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തിരുന്നു. എൽഡിഎഫ് 7, യുഡിഎഫ് 5, ബിജെപി 2 ആണ് പഞ്ചായത്തിലെ കക്ഷിനില. കേരള കോൺഗ്രസ് എംന് ഇടതുമുന്നണി നൽകിയ വലിയ അംഗീകാരവും പരിഗണയുമാണ് എഴുമറ്റൂരിലെ പ്രസിഡൻ്റ് പദവിയെ കേരള കോൺഗ്രസ് എം പാർട്ടി കാണുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...