മഹാ സത്ര അയ്യപ്പ വിഗ്രഹം : എഴുന്നെള്ളത്ത് 8 ന് ഗുരുവായൂരിൽ നിന്ന് ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

റാന്നി: ഡിസംബർ 15 മുതൽ നടക്കുന്ന റാന്നി ശ്രീമത് അയ്യപ്പ സത്രവേദിയിൽ പ്രതിഷ്ഠിക്കുന്നതിനുള്ള വിഗ്രഹ ഘോഷയാത്ര ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഡിസംബർ 8 ന് ആരംഭിക്കും. ആലങ്ങാട്ടു പേട്ട സംഘം പെരിയോൻ എ കെ വിജയകുമാറിന്റെ നേതൃത്വത്തിലാണ് ഘോഷയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. സത്രഭൂമിയിൽ പ്രതിഷ്ഠിക്കുന്ന ധർമ പതാകയും വിഗ്രഹത്തോടൊപ്പം വഹിക്കും.

ഡിസംബർ 15 ന് രാവിലെ 10 മണിയോടെ ഘോഷയാത്ര റാന്നി തോട്ടമൺ കാവ് ദേവീ ക്ഷേത്രത്തിലെത്തും. ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം മുതൽ റാന്നി വരെ 65 ഓളം ക്ഷേത്രങ്ങൾ സന്ദർശിച്ചാണ് സത്ര വേദിയിൽ എത്തുന്നത്. ആലങ്ങാട് സംഘ ആസ്ഥാനവും സന്ദർശിക്കുന്ന ഘോഷയാത്ര കാലടി ആദിശങ്കര കീർത്തി മണ്ഡപവും സന്ദർശിച്ച് ചോറ്റാനിക്കര, ഏറ്റുമാനൂർ വൈക്കം മഹാ ക്ഷേത്രങ്ങൾ വഴി 13 ന് മണ്ണാറശാല നാഗ രാജ ക്ഷേത്രത്തിൽ വിശ്രമിക്കും. 14 ന് ഉച്ചയോടെ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ ഘോഷയാത്ര എത്തും. തുടർന്ന് എരുമേലിൽ ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ വിശ്രമിച്ചു 15 ന് രാവിലെ സത്ര വേദിയിലേക്ക് തിരിക്കും.

ഘോഷയാത്രയെ റാന്നി തോട്ടമൺ കാവ് ദേവീ ക്ഷേത്രത്തിൽ വച്ച് പ്രശസ്ത ചലച്ചിത്ര താരവും സത്രം രക്ഷാധികാരിയുമായ സുരേഷ് ഗോപി സ്വീകരിക്കും. മറ്റു രക്ഷാധികാരികളായ പന്തളം കൊട്ടാരം നിർവ്വാഹക സമിതി അധ്യക്ഷൻ പി ജി ശശികുമാരൻ വർമ്മ, സെക്രട്ടറി പി എൻ നാരായണ വർമ്മ, തന്ത്രി മുഖ്യർ, മുൻ മേൽശാന്തിമാർ, ദേവസ്വം ബോർഡ് ഭാരവാഹികൾ, ഗുരുസ്വാമി മാർ തുടങ്ങിയവരും സ്വീകരണ യോഗത്തിൽ പങ്കെടുക്കും.

സത്ര വിളംബര വേദയിൽ മേലുകര ശ്രീ മുരുക നാരായണീയ സമിതി ഇന്ന് നാരായണീയ യജ്ഞം നടത്തി. അന്നദാനവും നടന്നു. സത്രം ജനറൽ കൺവീനർ എസ് അജിത് കുമാർ നെടുംപ്രയാര്‍, പ്രസിഡണ്ട് പ്രസാദ് കുഴിക്കാലാ, ജനറൽ സെക്രട്ടറി ബിജു കുമാർ കുട്ടപ്പൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, ബിനു കരുണൻ, പി.സാബു, രാധാകൃഷ്ണൻ പെരുമ്പട്ടി, മനോജ് കോഴഞ്ചേരി, വിനീത് കുമാർ, സതീഷ്, കെ ആർ പ്രദീപ് തുടങ്ങിയവർ നാരായണീയ യജ്ഞത്തിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...

വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽ നിന്ന്...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ്...

കൈക്കൂലി കേസിൽ മുൻ ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർക്ക് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച്...

0
വയനാട്: കൈക്കൂലി കേസിൽ മുൻ ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർക്ക് ഏഴ് വർഷം...

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...