ഡല്‍ഹി : വിദ്വേഷ പ്രചാരണങ്ങളില്‍ നിന്ന് ഫേസ്ബുക്ക് ലാഭം നേടുന്നുണ്ടെന്ന് മുന്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. ആളുകള്‍ എന്ത് കാണണം എന്ത് കാണരുത് എന്നതില്‍ ഉള്‍പ്പെടെ ഫേസ്ബുക്ക് ഇടപെടാറുണ്ടെന്നും കമ്പിനി മുന്‍ ഡിജിറ്റല്‍ സ്ട്രാറ്റജിസ്റ്റും മാധ്യമ പ്രവര്‍ത്തകനുമായ മാര്‍ക്ക് എസ് ലൂക്കി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണം, ഡല്‍ഹി കലാപം എന്നിവയുടെ സമയത്ത് ഫേസ്ബുക്കിന്റെ പ്രവര്‍ത്തനങ്ങള്‍ പക്ഷപാതപരമായിരുന്നു എന്ന പരാതി അന്വേഷിക്കുന്ന ഡല്‍ഹി നിയമസഭ സമിതി മുമ്പാകെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
വിദ്വേഷ പ്രചാരണങ്ങളില്‍ നിന്ന് ഫേസ്ബുക്ക് ലാഭം നേടുന്നുണ്ടെന്ന് മുന്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍
RECENT NEWS
Advertisment