Wednesday, May 8, 2024 12:50 pm

കൊറോണ പോസ്റ്റുകള്‍ക്കെതിരെ നടപടി എടുത്തതില്‍ പിഴവ് പറ്റിയെന്ന് ഫേസ്ബുക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക് : കൊറോണ പോസ്റ്റുകള്‍ക്കെതിരെ നടപടി എടുത്തതില്‍ പിഴവ് പറ്റിയെന്ന് ഫേസ്ബുക്ക്. കൊവിഡ്19 സംബന്ധിച്ച അംഗീകൃതമായ വിവരങ്ങള്‍ പങ്കുവച്ച പോസ്റ്റുകള്‍ പോലും ഫേസ്ബുക്ക് കമ്യൂണിറ്റി സ്റ്റാന്‍റേര്‍ഡിന് വിരുദ്ധമെന്ന് പറഞ്ഞ് നീക്കം ചെയ്യപ്പെട്ട പ്രശ്നത്തിലാണ് ഫേസ്ബുക്ക് വിശദീകരണം നല്‍കുന്നത്. നിരവധി മുന്‍നിര സൈറ്റുകളുടെ ലിങ്കുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഫേസ്ബുക്ക് നീക്കം ചെയ്തത്.

ബസ്ഫീഡ്, ഹഫിംങ്ടണ്‍ പോസ്റ്റ്, അറ്റ്ലാന്‍റിക്, ടൈംസ് ഓഫ് ഇസ്രയേല്‍ പോലുള്ള സൈറ്റുകളുടെ കൊറോണ സംബന്ധിച്ച് ഷെയര്‍ ചെയ്ത പോസ്റ്റുകള്‍ എല്ലാം തന്നെ നിയമവിരുദ്ധമെന്നാണ് ഫേസ്ബുക്കിന്‍റെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടായത്. കൊറോണ പ്രതിരോധിക്കേണ്ട മാര്‍ഗ്ഗങ്ങളും, അത് സംബന്ധിച്ച വാര്‍ത്തകള്‍ പോലും ഫേസ്ബുക്ക് ഈ രീതിയില്‍ മാര്‍ക്ക് ചെയ്തു എന്നാണ് വിമര്‍ശനം ഉയര്‍ന്നത്. ചൊവ്വാഴ്ച മുതലാണ് സംഭവം പ്രത്യക്ഷപ്പെട്ടത്.

ഇത് സംബന്ധിച്ച് ആദ്യം വെളിപ്പെടുത്തിയ സെക്യൂരിറ്റി വിദഗ്ധനായ അലക്സ് സ്റ്റാമോസ് പറയുന്നത് ഇങ്ങനെ, ഫേസ്ബുക്കിന്‍റെ ആന്‍റി സ്പാം സംവിധാനത്തിന് വലിയ പിഴവാണ് സംഭവിക്കുന്നത്. കൊറോണ ഫേസ്ബുക്കിന്‍റെ വര്‍ക്ക് ഫ്ലോയെ ബാധിച്ചിരിക്കാം അതിനാല്‍ തന്നെ ഫേസ്ബുക്കിന്‍റെ ആന്‍റി-ബഗ് സിസ്റ്റം ചിലപ്പോള്‍ അസാധാരണമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയേക്കാം. ഇദ്ദേഹം പറയുന്നു.

അതേ സമയം ഇതില്‍ പ്രതികരിച്ച ഫേസ്ബുക്ക് വൈസ് പ്രസിഡന്‍റ് ഗെയ് റോസണ്‍ പറഞ്ഞത് ഇങ്ങനെ- ഈ വിഷയം ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്, ഞങ്ങള്‍ ഇത് പരിഗണിക്കുകയാണ്. ഞങ്ങളുടെ വര്‍ക്ക് ഫ്ലോയിലെ പ്രശ്നമാണ് ഇതെന്ന വാദം ശരിയല്ല. ഈ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്തായാലും ഈ വിഷയത്തില്‍ ഫേസ്ബുക്കിനെതിരെ വലിയ പ്രതിഷേധമാണ് ട്വിറ്ററിലും മറ്റും നടക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വയോധികയെ കാട്ടിനുള്ളിൽ കാണാതായിട്ട് രണ്ട് രാത്രി ; അതിരപ്പള്ളിയിൽ ഡ്രോണുപയോ​ഗിച്ച് തെരച്ചിൽ

0
തൃശ്ശൂർ: അതിരപ്പിള്ളിയിൽ കാടിനുള്ളിൽ കാണാതായ വയോധികക്കായി വീണ്ടും തെരച്ചിൽ തുടങ്ങി. കഴിഞ്ഞ...

കെ. സുധാകരൻ കെ.പി.സി.സി അധ്യക്ഷനായി ചുമതലയേറ്റു

0
തിരുവനന്തപുരം: കെ. സുധാകരൻ കെ.പി.സി.സി പ്രസിഡന്റായി വീണ്ടും ചുമതലയേറ്റെടുത്തു. എ.കെ ആന്റണിയുമായി...

വിഷ്ണുപ്രിയ വധക്കേസ് ; കോടതി വെള്ളിയാഴ്ച വിധി പറയും

0
കണ്ണൂർ: പാനൂർ വള്ള്യായിയിലെ വിഷ്ണുപ്രിയ(23)യെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ വിധി...

ചിന്നക്കനാലിലെ ഭൂമി ഇടപാട് : മാത്യു കുഴല്‍നാടനെതിരെ എഫ്ഐആര്‍ ഇന്ന് വിജിലൻസ് കോടതിയിൽ...

0
ഇടുക്കി: ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസില്‍ എംഎല്‍എ മാത്യു കുഴല്‍നാടനെതിരെ വിജിലൻസ്...