Tuesday, May 28, 2024 10:10 pm

കെ. സുധാകരൻ കെ.പി.സി.സി അധ്യക്ഷനായി ചുമതലയേറ്റു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെ. സുധാകരൻ കെ.പി.സി.സി പ്രസിഡന്റായി വീണ്ടും ചുമതലയേറ്റെടുത്തു. എ.കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് സുധാകരൻ സ്ഥാനമേറ്റെടുക്കാൻ എത്തിയത്. താൽക്കാലിക പ്രസിഡന്റിന്റെ ചുമതല വഹിച്ചിരുന്ന എം.എം ഹസൻ സുധാകരൻ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിന് എത്തിയില്ല. ഒരു ഉപാധിയുമില്ലാതെയാണ് എ.ഐ.സി.സി തനിക്ക് പദവി തിരിച്ചുനൽകിയതെന്ന് സുധാകരൻ പറഞ്ഞു. പ്രതിപക്ഷനേതാവ് ചടങ്ങിനെത്താത്തത് അദ്ദേഹത്തിന്റെ തിരക്ക് മൂലമായിരിക്കും. എം.എം ഹസൻ ചടങ്ങിന് എത്തേണ്ടതായിരുന്നു. ഹസൻ എടുത്ത തീരുമാനങ്ങൾ കൂടിയാലോചനകളില്ലാതെയാണ്. കോൺഗ്രസിൽ കേഡർ സംവിധാനം വേണ്ടെന്ന് മുരളീധരൻ പറഞ്ഞത് തമാശ രൂപത്തിലായിരിക്കുമെന്നും സുധാകരൻ പറഞ്ഞു.

കണ്ണൂരിൽ സ്ഥാനാർഥിയായതിനെ തുടർന്നാണ് കെ. സുധാകരൻ താൽക്കാലികമായി അധ്യക്ഷസ്ഥാനത്തുനിന്ന് മാറിനിന്നത്. പ്രസിഡന്റിന്റെ ചുമതല എം.എം. ഹസനെ ഹൈക്കമാൻഡ് ഏൽപ്പിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് നടപടികൾ തീരുംവരെയാണ് ഹസന് ചുമതലയെന്നായിരുന്നു നിയമന ഉത്തരവിൽ. തെരഞ്ഞെടുപ്പ് നടപടികളെന്നാൽ വോട്ടെണ്ണൽ കഴിയുംവരെയെന്ന വ്യാഖ്യാനത്തിൽ ഹസൻ ചുമതലയിൽ തുടരുകയായിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് ഇടയായി. പിന്നീട് കെ. സുധാകരന്റെ സമ്മർദത്തിനു മുന്നിൽ ഹൈക്കമാൻഡ് വഴങ്ങുകയായിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രകൃതിയെ തൊട്ടറിഞ്ഞ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമായി

0
ഇടുക്കി : വിദ്യാര്‍ഥികള്‍ക്ക് പുതിയ അറിവും അനുഭവങ്ങളും പകര്‍ന്നു നല്‍കിയ ഹരിതകേരളം...

ട്രഷറി നിയന്ത്രണമെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്

0
തിരുവനന്തപുരം : ട്രഷറിയില്‍ നിന്ന് 5000 രൂപയില്‍ കൂടുതലുള്ള ബില്ലുകള്‍ മാറുന്നതിന്...

461 പോലീസ് ഉദ്യോഗസ്‌ഥർ കർമ്മപഥത്തിലേയ്ക്ക് ; മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിച്ചു

0
തിരുവനന്തപുരം : എസ്.എ.പി, കെ.എ.പി മൂന്നാം ബറ്റാലിയൻ എന്നിവിടങ്ങളിൽ പരിശീലനം പൂർത്തിയാക്കിയ...

കുടുംബശ്രീ ജില്ലാതല കലോത്സവം നാളെ (29)

0
പത്തനംതിട്ട : കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ സര്‍ഗ വാസനകള്‍ പരിപോഷിപ്പിക്കുന്നതിനായി...