ഫെയ്‌സ്ബുക്ക് സേവനത്തിൽ തടസം ; പരാതിയുമായി ആയിരക്കണക്കിന് ഉപയോക്താക്കൾ

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക് : മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ഫെയ്‌സ്ബുക്കിൽ അപ്രതീക്ഷിത സാങ്കേതിക തകരാർ. ഞായറാഴ്ച ഉച്ചയോടെ നിരവധി ഉപയോക്താക്കൾക്ക് ഫെയ്‌സ്ബുക്ക് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായതോടെ, സോഷ്യൽ മീഡിയയിലും സാങ്കേതിക നിരീക്ഷണ പ്ലാറ്റ്‌ഫോമുകളിലും പരാതികൾ വ്യാപകമായി ഉയർന്നു. പ്രധാനമായും ഫെയ്‌സ്ബുക്കിന്റെ ഡെസ്‌ക്ടോപ്പ് പതിപ്പിലാണ് പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ലോഗിൻ ചെയ്ത ശേഷവും സാധാരണപോലെ സേവനം ലഭിക്കാതെ, “നിങ്ങളുടെ അക്കൗണ്ട് താൽക്കാലികമായി ലഭ്യമല്ല. സൈറ്റിലെ പ്രശ്‌നം കാരണമാണിത്. അത് ഉടൻ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കുറച്ച് മിനിറ്റുകൾക്ക് ശേഷം വീണ്ടും ശ്രമിക്കുക” എന്ന സന്ദേശമാണ് പലർക്കും ലഭിച്ചത്.

സേവനതടസത്തെ തുടർന്ന് ആയിരക്കണക്കിന് ഉപയോക്താക്കൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രശ്‌നം പങ്കുവെച്ചു. സേവനങ്ങളുടെ തത്സമയ നില നിരീക്ഷിക്കുന്ന ഡൗൺഡിറ്റക്ടർ വെബ്‌സൈറ്റിലും ഞായറാഴ്ച രാവിലെ മുതൽ ‘ഫേസ്ബുക്ക് ഡൗൺ’ എന്ന വിഷയത്തിൽ പരാതികളും തിരച്ചിലുകളും കുത്തനെ ഉയർന്നതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, തകരാറിന്റെ കൃത്യമായ കാരണം സംബന്ധിച്ച് മെറ്റ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. സാങ്കേതിക പ്രശ്‌നം പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരത്തിലധികം ജീവനുകൾ കവർന്ന് നേപ്പാൾ മിന്നൽ പ്രളയം ; 3916 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ...

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി ; ഭീകരർ വധിക്കുമെന്നറിയിച്ച് തപാലിൽ കത്ത് ലഭിച്ചു

0
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാ​ഗ് പാസ്വാന് വധഭീഷണി....

പന്തളം കുരമ്പാലയിൽ അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ചയാൾ റിമാൻഡിൽ

0
പന്തളം : പന്തളം കുരമ്പാല ഈരിക്കലയ്യത്ത് ജംഗ്ഷനിൽ വീടിനു മുന്നിൽ റോഡ്...

കോന്നി ചെങ്ങറയിൽ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

0
കോന്നി: ചെങ്ങറയിൽ നിർമാണത്തിലിരുന്ന പുതിയ വീടിന്റെ വയറിങ് ജോലികൾക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ്...