സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടനയിൽ രാഷ്ട്രീയ വിവാദം കടുക്കുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടനയിൽ രാഷ്ട്രീയ വിവാദം കടുക്കുന്നു. വഖഫ് ബോർഡിൽ മുസ്ലിം ഇതര വിഭാഗത്തെ ഉൾപ്പെടുത്തുന്നത് ശരിയല്ലെന്ന് മുൻ നിയമമന്ത്രി പി രാജീവ് പറഞ്ഞു. വഖഫ് പുനസംഘടനയിൽ സർക്കാർ നിലപാട് ദുരൂഹമെന്ന് സമസ്ത എ പി വിഭാഗം കുറ്റപ്പെടുത്തി. മുസ്ലിം വിഭാഗത്തെ ലീഗും കോൺഗ്രസ്സും വഞ്ചിച്ചെന്നും പി രാജീവ് പറഞ്ഞു. വഖഫ് വിഷയത്തിൽ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന തലത്തിലാണ് പുതിയ വിവാദങ്ങൾ. വഖഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാർ നിലപാട് ദുരൂഹമെന്നാണ് സമസ്ത എ പി വിഭാഗത്തിന്റെ മുഖപ്രസംഗം.

ബിജെപി നേതാവ് ഷോൺ ജോർജിന്റെ ഹർജിയെ പിന്തുണക്കുന്ന സത്യവാങ്‌മൂലം യുഡിഎഫിന്റെ രാഷ്ട്രീയ നയത്തിന് കടകവിരുദ്ധമാണെന്നാണ് വിമർശനം. വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് സർക്കാർ കൈക്കൊണ്ട നിലപാട് ഏറ്റവും വലിയ തിരിച്ചടിയാകുന്നത് ലീഗിനാന്നെന്ന വിമർശനം സിറാജിൻ്റെ മുഖപ്രസംഗത്തിലുണ്ട്.അതേ സമയം സത്യവാങ്മൂലത്തിൽ റവന്യൂ നൽകിയതിൽ റവന്യൂവകുപ്പ് ഇടപെട്ടിട്ടില്ലെന്ന് മന്ത്രി എ പി അനിൽ കുമാർ. വഖഫ് വിഷയത്തിൽ യുഡിഎഫിനുള്ളിലും പ്രതിസന്ധിയുണ്ടെന്ന സൂചന പുറത്ത് വരുമ്പോൾ മുസ്ലിംലീഗ് നിലപാട് എന്തെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരത്തിലധികം ജീവനുകൾ കവർന്ന് നേപ്പാൾ മിന്നൽ പ്രളയം ; 3916 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ...

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി ; ഭീകരർ വധിക്കുമെന്നറിയിച്ച് തപാലിൽ കത്ത് ലഭിച്ചു

0
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാ​ഗ് പാസ്വാന് വധഭീഷണി....

പന്തളം കുരമ്പാലയിൽ അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ചയാൾ റിമാൻഡിൽ

0
പന്തളം : പന്തളം കുരമ്പാല ഈരിക്കലയ്യത്ത് ജംഗ്ഷനിൽ വീടിനു മുന്നിൽ റോഡ്...

കോന്നി ചെങ്ങറയിൽ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

0
കോന്നി: ചെങ്ങറയിൽ നിർമാണത്തിലിരുന്ന പുതിയ വീടിന്റെ വയറിങ് ജോലികൾക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ്...