മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടു ; തോമസ് ഐസക്കിന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫായിരുന്ന പ്രവാസിക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട പ്രവാസിക്കെതിരെ കേസെടുത്തു. ഖത്തറില്‍ ജോലി ചെയ്യുന്ന കോഴിക്കോട് കരിമ്പനപ്പാലം സ്വദേശി ബിബിത്ത് കോഴിക്കളത്തിലിനെതിരെയാണ് സാമൂഹിക സ്പര്‍ധ സൃഷ്ടിക്കുന്ന രീതിയില്‍ പ്രവർത്തിച്ചതിന് കേസെടുത്തത്.

സാമൂഹിക സ്പര്‍ധ സൃഷ്ടിക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തി വടകര പോലീസാണ് കേസെടുത്തിരിക്കുന്നത്. സിപിഎം വടകര ഏരിയാ കമ്മിറ്റി സെക്രട്ടറി നല്‍കിയ പരാതിയിലാണ് നടപടി. ടി പി ചന്ദ്രശേഖര്‍ വധം ഉള്‍പ്പടെയുള്ള രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിബിത്ത് കോഴിക്കളത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്. ലോക്ക് ഡൗണ്‍ കാലത്ത് ഇത് സാമൂഹിക സ്പര്‍‍ധ സൃഷ്ടിക്കുമെന്നാണ് പോലീസ് പറയുന്നത്.

ഇപ്പോള്‍ ഖത്തറില്‍ ജോലി ചെയ്യുന്ന ബിബിത്ത് കഴിഞ്ഞ ഇടത് മുന്നണി ഭരണകാലത്ത് തോമസ് ഐസക്കിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്നു. ദീര്‍ഘകാലം ഡിവൈഎഫ്ഐ വടകര ബ്ലോക് കമ്മിറ്റി ഭാരവാഹികൂടി ആയിരുന്നു. പിന്നീട് ഇദ്ദേഹം സിപിഎമ്മുമായി ഇടയുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...