മുടികൊഴിച്ചിൽ സ്വിച്ചിട്ട പോലെ പിടിച്ച് നിർത്താം ; മുരിങ്ങയില മാത്രം മതി..

For full experience, Download our mobile application:
Get it on Google Play

എന്ത് ചെയ്തിട്ടും മുടി കൊഴിച്ചൽ മാറുന്നില്ലെന്നാണോ? എന്നാൽ ഇനി മറ്റൊന്നിന് പുറകെയും പോകേണ്ട, മുരിങ്ങ തന്നെ പ്രയോഗിച്ച് നോക്കാം. അയ്യോ മുടി കൊഴിച്ചിലിന് മുരിങ്ങയോ എന്നാണോ ചോദ്യം എന്നാൽ തീർച്ചയായും നിങ്ങൾക്ക് തെറ്റി. മുടിയുടെ അടിമുടി ആരോഗ്യത്തിന് ഏറ്റവും നല്ല ‘മരുന്നാണ്’ മുരിങ്ങ. വിറ്റാമിൻ എ, സി, ബി കോംപ്ലക്സ് വിറ്റാമിനുകൾ കൂടാതെ കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവയുടെയെല്ലാം ഉറവിടമാണ് മുരിങ്ങ. ഇതാവട്ടെ മുടി വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.

മുരിങ്ങ ഇലകളിൽ അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്, ഇത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. മുരിങ്ങയിലയിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് കോശങ്ങളുടെ ഉത്പാദനം വർധിപ്പിക്കുന്നു. അതുവഴി തലയോട്ടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. മുടി വളർച്ചയ്ക്ക് ആവശ്യമായ ഫാറ്റി ആസിഡും മുരങ്ങയിൽ ധാരാളമായിട്ടുണ്ട്. ഇവയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. മുരിങ്ങയിലയിൽ അടങ്ങിയ ആന്റി ഓക്സിഡന്റുകൾ രോമകൂപങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു.

ഇനി എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് നോക്കാം
മുടി കൊഴിച്ചൽ തടയാൻ ഏറ്റവും ഉത്തമമാണ് മുരിങ്ങ ഹെയർ മാസ്ക്. ഇത് തയ്യാറാക്കുന്നത് നോക്കാം. ഇതിനായി കുറച്ച് മുരിങ്ങയിലകൾ എടുക്കാം. ഇവ നന്നായി അരച്ചെടുക്കണം. അതിന് ശേഷം തലയോട്ടിയിൽ 30 മിനിറ്റോളം തേച്ച് പിടിപ്പിക്കാം. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. മുരിങ്ങ ഓയിൽ ഉപയോഗിക്കാം- മുരിങ്ങ ഓയിൽ തയ്യാറാക്കാൻ അൽപം മുരിങ്ങ ഇല എടുത്ത് വെളിച്ചെണ്ണയിൽ ചേർത്ത് നന്നായി തിളപ്പിച്ചെടുക്കാം. പിഴിഞ്ഞെടുത്ത് എണ്ണ തണുപ്പിച്ച ശേഷം തലയോട്ടിയിൽ തേച്ച് പിടിപ്പിക്കാം. തലേന്ന് രാത്രി എണ്ണ തേച്ച് പിടിപ്പിച്ച് രാവിലെ കഴുകിക്കളയുന്നതും നല്ലതാണ്.

മുരിങ്ങ ഇല വെള്ളം മുരിങ്ങയിലയിട്ട് തിളപ്പിച്ച വെള്ളം തണുപ്പിച്ചെടുക്കാം. മുടി ഷാംപൂ ഉപയോഗിച്ച് കഴുകിയതിന് ശേഷം ഈ വെള്ളം മുടിയിൽ സ്പ്രേ ചെയ്ത് കൊടുക്കാം. 15 മിനിറ്റ് കഴിഞ്ഞ് വീണ്ടും മുടി കഴുകാം മുടി പ്രശ്നങ്ങൾ തടയാൻ മാത്രമല്ല കേട്ടോ മുരിങ്ങ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന അനീമിയ പോലുള്ള പ്രശ്നങ്ങൾ തടയാൻ സഹായിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും മുരി ങ്ങ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിജയ്‌യുടെ ടി.വി.കെ ഇനി ദൃശ്യമാധ്യമങ്ങളിലേക്കും ; പുതിയ ചാനൽ രൂപീകരണ വാർത്തകൾ തമിഴ് രാഷ്ട്രീയത്തിൽ...

0
ചെന്നൈ: വിജയ്‌യുടെ പാർട്ടിയായ ടിവികെ വാർത്താ ചാനല്‍ ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. വെട്രി...

നിപ ; രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം മരുന്നുകൾ ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് എത്തിക്കും

0
കോഴിക്കോട്: കേരളത്തിൽ നിപ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം...

പന്തളത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടം ; ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം പതിവാകുന്നു

0
പന്തളം : പന്തളത്ത് സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോട്ടവും ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷവും...

സീതത്തോട് ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി

0
സീതത്തോട് : സീതത്തോട് ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി. ഏറെ...