ചെറുപ്പക്കാർക്കിടയിൽ പ്രമേഹം വർദ്ധിക്കുന്നതിനുള്ള കാരണങ്ങൾ

For full experience, Download our mobile application:
Get it on Google Play

പ്രമേഹം എന്നത് ഇന്നത്തെ കാലത്ത് ഒരു സാധാരണ പദമായി മാറിയിരിക്കുന്നു. അമിതവണ്ണം, ഉദാസീനമായ ജീവിതശൈലി, മോശം ഭക്ഷണ ശീലങ്ങൾ, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, പാരമ്പര്യം തുടങ്ങിയവയൊക്കെ പ്രമേഹ സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. പ്രായമായവരില്‍ മാത്രമല്ല ചെറുപ്പക്കാർക്കിടയിലും പ്രമേഹത്തിനുള്ള സാധ്യത വർധിച്ചുവരികയാണ്. ചെറുപ്പക്കാർക്കിടയിൽ പ്രമേഹ സാധ്യത കൂടുന്നതിന് പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ഉദാസീനമായ ജീവിതശൈലിയാണ് ഒരു പ്രധാന കാരണം. ശാരീരിക പ്രവർത്തനങ്ങളുടെ അഭാവവും അമിത സ്‌ക്രീൻ സമയവും പ്രമേഹ സാധ്യത വർധിപ്പിക്കുന്നു. അതിനാല്‍ ചെറുപ്പം മുതലേ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക. വ്യായാമ കുറവ് പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. മോശം ഭക്ഷണ ശീലമാണ് മറ്റൊരു കാരണം. ഉയർന്ന കലോറി അടങ്ങിയ സംസ്കരിച്ച പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രമേഹ സാധ്യത വർധിപ്പിക്കുന്നു.

ഇത്തരം ഭക്ഷണങ്ങൾ തുടർച്ചയായി കഴിക്കുന്നത് ഒഴിവാക്കുക. അമിത വണ്ണവും ചെറുപ്പക്കാർക്കിടയിൽ പ്രമേഹ സാധ്യത കൂട്ടുന്ന ഘടകമാണ്. കലോറി കുറഞ്ഞ ആരോ​ഗ്യം നൽകുന്ന ഭക്ഷണം കഴിക്കുക. ഉറക്കക്കുറവ് മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകും. അതിനാൽ എല്ലാ ദിവസവും കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങേണ്ടത് അത്യാവശ്യമാണ്. മാനസിക സമ്മര്‍ദ്ദമാണ് മറ്റൊരു കാരണം. സമ്മർദ്ദം അഡ്രിനാലിൻ, കോർട്ടിസോൾ എന്നിവയുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇതുമൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാം. കൂടാതെ മാനസിക സമ്മർദ്ദം അധികമാകുന്നത് മറ്റ് ആരോ​ഗ്യബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ചിലരിൽ ഇത് അമിതമായ ഭക്ഷണശീലവും മറ്റ് ചിലരിൽ തീരെ ഭക്ഷണം കഴിക്കാനാവാത്ത അവസ്ഥയും ഉണ്ടാക്കും. അമിതമായ മാനസിക സമ്മർദ്ദം ദഹനം കര്യമായി നടക്കുന്നതിനെ തടയുന്നു. ഇത് ​ഗ്ലൂക്കോസ് ലെവലിനെ ബാധിക്കും. മറ്റ് കായിക വിനോദങ്ങളിലെ വ്യായാമം പോലുള്ളവയോ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ശീലമാക്കാം. വ്യായാമക്കുറവ് മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നേക്കാം. അതിനാല്‍ പതിവായി വ്യായാമം ചെയ്യുക. നിർജ്ജലീകരണമാണ് ഏഴാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളം കുടിക്കാതിരിക്കുന്നതു മൂലവും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാം. അതിനാല്‍ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലവും പ്രമേഹ സാധ്യത കൂടാം. അതിനാല്‍ ഇക്കാര്യങ്ങള്‍ എല്ലാം മനസിലാക്കി ചെറുപ്പം മുതലേ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...