തൃശ്ശൂര്‍ : സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫൈസല്‍ ഫരീദിന്‍റെ തൃശ്ശൂരിലെ വീട്ടില്‍ റെയ്ഡ്. കൊടുങ്ങല്ലൂര്‍ കയ്പംഗലത്തെ മൂന്നുപീടികയിലെ വീട്ടിലാണ് കസ്റ്റംസ് സംഘം റെയ്ഡ് നടത്തിയത്. വില്ലേജ് ഓഫീസറുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തിലാണ് അഞ്ചംഗ കസ്റ്റംസ് സംഘം പരിശോധന നടത്തുന്നത്.
ഒരു വര്‍ഷത്തിലധികമായി ഫൈസല്‍ ഫരീദിന്‍റെ മൂന്നുപീടികയിലുള്ള വീട് അടഞ്ഞുകിടക്കുകയാണ്. ഒരു വര്‍ഷം മുന്‍പ് നാട്ടിലെത്തിയ ഫൈസല്‍ ഫരീദ് മാതാവിനേയും പിതാവിനേയും കൂട്ടി ഗള്‍ഫിലേയ്ക്ക് മടങ്ങി.