കൊവിഡ് ചികിത്സയ്‍ക്കെന്ന പേരില്‍ വ്യാജ അക്കൗണ്ടിലൂടെ തട്ടിപ്പ്

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : കൊവിഡ് പ്രതിസന്ധി മുതലെടുത്ത് ഓൺലൈന്‍ തട്ടിപ്പ് സംഘങ്ങൾ വീണ്ടും സജീവമാകുന്നു. സമൂഹമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി കൊവിഡ് ചികിത്സയ്ക്കെന്ന പേരില്‍ പണമാവശ്യപ്പെട്ടാണ് തട്ടിപ്പ്. ബെംഗലൂരുവില്‍ മാത്രം കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി മലയാളികൾക്കാണ് പണം നഷ്ടപ്പെട്ടത്.

ബെംഗളൂരുവില്‍ പ്രമുഖ വ്യാപാരികളുടെയും ഉദ്യോഗസ്ഥരുടെയും പേരില്‍ സമൂഹമാധ്യമ അക്കൗണ്ടുകളുണ്ടാക്കിയാണ് തട്ടിപ്പ്. കൊവിഡ് ബാധിച്ച് ചികിത്സയിലാണെന്നും അത്യാവശ്യമായി പണം വേണമെന്നും പറഞ്ഞാണ് സുഹൃത്തുക്കളെ കണ്ടെത്തി അജ്ഞാത സംഘം സന്ദേശമയക്കുന്നത്. ബെംഗളൂരുവില്‍ സ്വകാര്യ കമ്പനി ഡയറക്ടറുടെ പേരില്‍ ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി അരലക്ഷത്തിലധികം രൂപയാണ് ഗൂഗിൾ പേ അക്കൗണ്ട് വഴി സംഘം കഴിഞ്ഞ ദിവസം തട്ടിയെടുത്തത്. പണം നഷ്ടമായവരില്‍ ഭൂരിഭാഗം പേരും മലയാളികളാണ്.

കൊവിഡ് കാലമായതിനാല്‍ പരാതി നല്‍കിയാലും പോലീസിനും സംഭവത്തില്‍ കാര്യമായി ഇടപെടാനാകാത്ത സാഹചര്യമാണുള്ളത്. തട്ടിപ്പ് സംഘങ്ങൾ ഇതും അവസരമാക്കുന്നു. അതേസമയം ഓൺലൈന്‍ തട്ടിപ്പ് സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ബെംഗളൂരു പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നേരത്തെ കേരളത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അടക്കം പേരില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി പണം തട്ടിയ നിരവധി പരാതികൾ പോലീസിന് ലഭിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...