പിരിഞ്ഞു താമസിക്കുന്ന ഭാര്യയുടെ പേരിൽ വ്യാജ വിവാഹ പരസ്യം ; യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: പിരിഞ്ഞു താമസിക്കുന്ന ഭാര്യയുടെ പേരിൽ വ്യാജ വിവാഹ പരസ്യം നൽകിയ ഭർത്താവ് അറസ്റ്റിൽ. ഗുജറാത്തിലെ ഡുഗ്രിയിലാണ് സംഭവം. പിരിഞ്ഞു താമസിക്കുന്ന ഭാര്യയ്‌ക്കെതിരെ കോടതിയിൽ തെളിവു നൽകാനായി മാട്രിമോണിയൽ സൈറ്റിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ചതിനാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പം സഹോദരനെയും പിതാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. അഹമ്മദാബാദ് സ്വദേശികളായ നീൽ ഗുജ്ജർ, സഹോദരൻ ദേവൽ ഗുജ്ജർ, പിതാവ് മനോജ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.

ഡുഗ്രി സ്വദേശിനിയായ വരിന്ദ കോഡൽ എന്ന യുവതി ഫയൽ ചെയ്ത കേസിലാണ് ഇവർ വ്യാജ തെളിവ് ഹാജരാക്കി കുടുങ്ങിയത്. 2022 ഓഗസ്റ്റ് 29ന് നീൽ ഗുജ്ജറിനെ വിവാഹം ചെയ്തതായി വരിന്ദയുടെ പരാതിയിൽ പറയുന്നു. എന്നാൽ ബന്ധത്തിലെ താളപ്പിഴകൾ കാരണം അതേ വർഷം ഒക്ടോബർ 15 മുതൽ ഇരുവരും പിരിഞ്ഞായിരുന്നു താമസം. ഇതിനിടെ, നീലിനും സഹോദരനും പിതാവിനുമെതിരെ ജനുവരി അഞ്ചിന് ഡുഗ്രി പോലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകി. കേസിൽ ജാമ്യം തേടി നീലും കുടുംബവും പഞ്ചാബ്, ഹരിയാന ഹൈക്കോടതിയെ സമീപിച്ചു.

ഇതിനിടെ, ഏപ്രിൽ 11ന് കേസുമായി ബന്ധപ്പെട്ട് നടന്ന വാദത്തിനിടെയാണ് ഇവർ യുവതി വിവാഹ പരസ്യം നൽകിയതിന്റെ സ്ക്രീൻ ഷോട്ട് കോടതിയിൽ സമർപ്പിച്ചത്. എന്നാൽ, ഇത്തരമൊരു വിവാഹ പരസ്യം താൻ നൽകിയതല്ലെന്ന് വ്യക്തമാക്കിയ യുവതി, അത് വ്യാജമാണെന്ന് കോടതിയെ അറിയിച്ചു. തന്റെ മെയിൽ ഐഡിയുമായി സാമ്യമുള്ള മെയിൽ ഐഡി ഉണ്ടാക്കി പ്രതികൾ വ്യാജ അക്കൗണ്ട് സൃഷ്ടിച്ചതാണെന്നും യുവതി വാദിച്ചു. ഇത് സത്യമാണെന്ന് തെളിഞ്ഞതോടെയാണ് കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിന് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...